കൊച്ചി: റോ റോ ജങ്കാർ സർവിസ് പുനരാരംഭിക്കുക, അടിയന്തര കൗൺസിൽ വിളിച്ചുചേർക്കുക എന്നീ ആവശ്യങ്ങളുമായി എൽ.ഡി.എഫ് കൗൺസിലർമാർ മേയറെ ഉപരോധിച്ചു. ബുധനാഴ്ച രാവിലെ മേയറുടെ ചേംബറിലാണ് ഉപരോധിച്ചത്. റോ റോ പ്രതിസന്ധി ചർച്ച ചെയ്യാൻ ശനിയാഴ്ച അടിയന്തര കൗൺസിൽ വിളിച്ചുചേർക്കണമെന്ന ആവശ്യം മേയർ അംഗീകരിച്ചതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചതെന്ന് പാർലമെൻററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ അറിയിച്ചു. പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി, വി.പി. ചന്ദ്രൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പൂർണിമ നാരായണൻ, കൗൺസിലർമാരായ കെ.ജെ. ബെയ്സി, ഷീബ, ജയന്തി േപ്രംനാഥ്, ബെനഡിക്ട് ഫെർണാണ്ടസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.