കാക്കനാട്: തുറമുഖത്ത് കെട്ടിക്കിടക്കുന്ന കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ (കെ.ബി.പി.എസ്) 15 കോടി വിലമതിക്കുന്ന അച്ചടിയന്ത്രം കൊണ്ടുവരുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ അനുമതി. സര്‍ക്കാര്‍ അനുമതിയില്ലാതെ വാങ്ങിയ അച്ചടിയന്ത്രം നാലുമാസത്തിലേറെയായി തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്. മുന്‍ മാനേജിങ് ഡയറക്ടറാണ് സര്‍ക്കാര്‍ അനുമതിയില്ലാതെ യന്ത്രങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തത്. ഫോര്‍ കളര്‍ വെബ് ഓഫ്െസറ്റ് പ്രിൻറിങ് മെഷീനും ഫോര്‍ കളര്‍ ഇന്‍ലൈന്‍ വെബ് ഓഫ്െസറ്റ് പ്രിൻറിങ് മെഷീനും വാങ്ങുന്നതിനാണ് ഓർഡര്‍ നല്‍കിയത്. ഇേപ്പാഴത്തെ മാനേജിങ് ഡയറക്ടറുടെ അഭ്യര്‍ഥന മാനിച്ചാണ് തുറമുഖത്തുനിന്ന് മെഷീനുകള്‍ കൊണ്ടുവരാന്‍ അനുമതി നല്‍കിയതെന്ന് ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറി എം.കെ. രമേശന്‍ ഉത്തരവില്‍ വ്യക്തമാക്കി. ഭാവിയില്‍ മെഷിനറികള്‍ ഇറക്കുമതി നടത്തുന്നതിന് സര്‍ക്കാറിെൻറ അനുമതി വാങ്ങണമെന്ന് കെ.ബി.പി.എസ് മാനേജ്മെൻറിന് വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. പര്‍ച്ചേസ് നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.