മഴയെത്തുംമു​മ്പ്​ 123 കുളം ജില്ലതല ഉദ്ഘാടനം

കുന്നുകര: മഴയെത്തുംമുമ്പ് ജില്ലയില്‍ നിർമിക്കുന്ന 123 കുളം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം കുന്നുകര പഞ്ചായത്തിലെ ചെറിയതേക്കാനത്ത് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല നിര്‍വഹിച്ചു. പ്രദേശവാസികളായ ഭാസ്കരന്‍, കുമാരന്‍ എന്നിവരുടെ 83 സ​െൻറ് ഭൂമി മഴവെള്ള സംഭരണിയായ കുളം നിർമിക്കാനും അനുബന്ധ പ്രവൃത്തികള്‍ക്കുമായി വിട്ടുനല്‍കുകയായിരുന്നു. 60 അടി നീളത്തിലും 20 അടി വീതിയിലുമാണ് കുളം നിര്‍മിക്കുക. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സെബാസ്റ്റ്യന്‍, ജില്ല പഞ്ചായത്തംഗം റസിയ സബാദ്, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിനി അംബുജാക്ഷന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സി.യു. ജബ്ബാര്‍, പി.വി. തോമസ്, ഷീബ കുട്ടന്‍, ഷീജ ഷാജി, ടി.കെ. അജികുമാര്‍, കെ.എ. കുഞ്ഞുമുഹമ്മദ്, പ്രവീണ അജികുമാര്‍, േപ്രാജക്ട് ഡയറക്ടര്‍ കെ.ജി. തിലകന്‍, ടിമ്പിള്‍ മാഗി എന്നിവര്‍ സംസാരിച്ചു. ചിത്രം: മഴയെത്തുംമുമ്പ് ജില്ലയില്‍ നിര്‍മിക്കുന്ന 123 കുളം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം കുന്നുകര പഞ്ചായത്തിലെ ചെറിയതേക്കാനത്ത് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല നിര്‍വഹിക്കുന്നു . ഫയല്‍നെയിം: ER 52 DIST.COLLECTOR
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.