ഓർമകളുടെ വിദ്യാലയമുറ്റത്ത്​ അവർ ഒത്തുകൂടി

ആലുവ: കുസൃതികളും കളിച്ചിരികളുമായി അറിവി​െൻറ ആദ്യക്ഷരങ്ങൾ കുറിച്ച സ്‌കൂളി‍​െൻറ തിരുമുറ്റത്ത് ഓർമകൾ അയവിറക്കി അവർ ഒരിക്കൽകൂടി ഒത്തുകൂടി. ചാലക്കൽ ദാറുസ്സലാം സ്‌കൂളിൽ പഠിച്ചിറങ്ങിയ ഡോക്ടർമാരും സൈനികരും ശാസ്ത്രജ്ഞരും അധ്യാപകരും ഉൾെപ്പടെ ആയിരത്തഞ്ഞൂറോളം പൂർവവിദ്യാർഥികളാണ് സ്‌കൂളിൽ വീണ്ടും സംഗമിച്ചത്. പൂർവവിദ്യാർഥി മഹാസംഗമം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് അധ്യക്ഷതവഹിച്ചു. വരമ്പ് എന്ന പേരിൽ പ്രാദേശിക ചരിത്രമടക്കം ഉൾപ്പെടുത്തി പുറത്തിറക്കിയ സുവനീറി​െൻറ പ്രകാശനം മുൻ മന്ത്രി ടി.എച്ച്. മുസ്തഫയും സ്‌റ്റാമ്പ് പ്രകാശനം മുൻ എം.എൽ.എ കെ. മുഹമ്മദാലിയും നിർവഹിച്ചു. കീഴ്മാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സൗജത്ത് ജലീൽ ഫോട്ടോ കോർണർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ്, ആലുവ എ.ഇ.ഒ ലിസ മാത്യു, ബി.പി.ഒ സോണിയ, കീഴ്മാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷൻ അഭിലാഷ് അശോകൻ, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. രമേശ്, ബ്ലോക്ക് അംഗം നൂർജഹാൻ സക്കീർ, വാർഡ് അംഗം കെ.ഇ. ഷാഹിറ, പൂർവവിദ്യാർഥി സംഘടന ജനറൽ കൺവീനർ കെ.എം. അബൂബക്കർ, വി.എം. ഉസ്മാൻ, കെ.എം. ബാവ, കെ.എ. ഫാഹിം, മുജീബ് കുട്ടമശ്ശേരി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.