കളമശ്ശേരി നഗരസഭ: ഉദ്യോഗസ്ഥതലത്തിൽ അഴിമതി ആരോപണം

കളമശ്ശേരി: ഉദ്യോഗസ്ഥതലത്തിൽ അഴിമതി ആരോപണങ്ങളുമായി കളമശ്ശേരി നഗരസഭ കൗൺസിലിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ. മാലിന്യ സംസ്കരണകേന്ദ്രവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നത്. ഡംപിങ് യാർഡിൽനിന്ന് ബ്രഹ്മപുരത്തേക്ക് മാലിന്യം എത്തിക്കാനുള്ള നഗരസഭ വാഹനം വർക്ക്ഷോപ്പിലാണെന്ന പേരിൽ വാടകക്ക് വാഹനം എടുത്ത് ഉപയോഗിക്കുകയാണ്. ഇതിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. ഇത് നഗരസഭക്ക് നാണക്കേടുണ്ടാക്കിയതായി ഭരണപക്ഷവും പറഞ്ഞു. യാർഡിൽ തൊഴിലാളികൾക്ക് മാലിന്യം വേർതിരിക്കാനുള്ള ഷെഡ് നിർമിക്കാൻ ഫിനാൻസ് കമ്മിറ്റിയുടെ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ തുക പാസാക്കി. യോഗത്തി​െൻറ മിനിറ്റ്സുപോലും തയാറാക്കാതെ എടുത്ത നടപടി റദ്ദാക്കാൻ കൗൺസിൽ തീരുമാനിച്ചു. നഗരസഭ സയൻസ് പാർക്കിൽ കുട്ടികൾക്ക് ഉല്ലസിക്കാനുള്ള വാട്ടർ പെഡൽ ബോട്ട് സ്ഥാപിക്കുന്നതിൽ അപാകതയുണ്ടെന്നും അഴിമതിയുണ്ടെന്നും ഭരണകക്ഷി അംഗം ആരോപിച്ചു. ഇക്കാര്യം ചെയർപേഴ്സന് പകരം അധ്യക്ഷ സ്ഥാനത്തിരുന്ന വൈസ് ചെയർമാൻ സമ്മതിക്കുകയും ചെയ്തു. അപാകതയുള്ള കാര്യം പാർക്കിലെത്തുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന കാര്യമാണെന്നും അധ്യക്ഷൻ പറഞ്ഞു. പാർക്കിൽ കൗൺസിലറുടെ സഹോദരനെ നിയമിച്ചതിനെതിരെയും വിമർശനം ഉയർന്നു. നിയമനം ഏകപക്ഷീയവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എച്ച്.എം.ടി ജങ്ഷൻ പുറമ്പോക്കിലെ കടകൾ 15നകം നീക്കം ചെയ്യും. ഇവർക്കുള്ള പുനരധിവാസം ഒരുക്കിവരുകയാണെന്നും കൗൺസിലിൽ അറിയിച്ചു. യാത്രയയപ്പ് നൽകി കൊച്ചി: കൊച്ചി സർവകലാശാലയിൽ സർവിസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. സർവകലാശാല സെമിനാർ കോംപ്ലക്സ് മിനിഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ േപ്രാ-വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ അധ്യക്ഷത വഹിച്ചു. സർവിസിൽനിന്ന് വിരമിച്ചവർക്ക് വൈസ് ചാൻസലർ ഡോ. ജെ. ലത ഉപഹാരം സമ്മാനിച്ചു. രജിസ്ട്രാർ ഡോ. എസ്. ഡേവിഡ് പീറ്റർ, ഫിനാൻസ് ഓഫിസർ സെബാസ്റ്റ്യൻ ഔസേപ്പ്, വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ഡോ. ബി. കണ്ണൻ, കെ.പി. ഹരി, എം.ജി. സെബാസ്റ്റ്യൻ, കെ.ജി. ബിനിമോൾ (പബ്ലിക് റിലേഷൻസ്) എന്നിവർ സംസാരിച്ചു. ഡോ. എ.എൻ. ബാലചന്ദ് (ഫിസിക്കൽ ഓഷ്യനോഗ്രഫി), ഡോ. മോളി പി. കോശി (മാനേജ്മ​െൻറ് സ്റ്റഡീസ്), ഡോ. കെ.വി. പ്രമോദ് (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്), ഡോ. കെ. സാജൻ, ഡോ. എം. രവിശങ്കർ (മറൈൻ ജിയോളജി ജിയോഫിസിക്സ്), ഡോ. എസ്. പ്രതാപൻ (അപ്ലൈഡ് കെമിസ്ട്രി), ഡോ. എ. വിജയകുമാർ (മാത്സ്), ഡോ. പദ്മ നമ്പീശൻ (ബയോടെക്നോളജി), കെ.എം. ഇബ്രാഹിം (ജോ. രജിസ്ട്രാർ പി.എസ് ടു വി.സി), സി.ആർ. രാമചന്ദ്രൻ നായർ (സെക്ഷൻ ഓഫിസർ), കെ.ബി. റുഖിയ (ഓഫിസ് അറ്റൻഡൻറ്) എന്നിവരാണ് വിരമിച്ചത്. ബാലോത്സവം സംഘടിപ്പിച്ചു മുളവുകാട്: ബാലസംഘം മുളവുകാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച ബലോത്സവം- 2018 എ.എൽ.പി സ്കൂളിൽ സി.വി. ബേബി ഉദ്ഘാടനംചെയ്തു. ഇ.ഡി. ഷിബു, എം.കെ. സുജിത്ത് എന്നിവർ സംസാരിച്ചു. മേഖല പ്രസിഡൻറ് സൂരജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രേഷ്മ സ്വാഗതവും ജോയൻറ് സെക്രട്ടറി ഫസീന നന്ദിയും പറഞ്ഞു. വൈകീട്ട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജി ഷാജൻ ഉദ്ഘാടനം ചെയ്തു. എം.ആർ. ജീവ്, സി.ആർ. പ്രശാന്ത് എന്നിവർ സംസാരിച്ചു. വേനൽത്തുമ്പി കലാജാഥക്ക് സ്വീകരണം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.