വ്യാപാരിക്കും എസ്.ഐക്കും മർദനമേറ്റ സംഭവം; പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു

ആലുവ: വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് എസ്.ഐയെയും വ്യാപാരിയെയും മകനെയും മർദിച്ച കേസിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഒളിവിൽ പോയ ഡ്രൈവറെയും വാഹനവും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വാഹനത്തി‍​െൻറ രജിസ്ട്രേഷൻ നമ്പർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവറെയും വാഹനവും കസ്‌റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർക്ക് പുറമെ കൂടുതൽ പേർ രക്ഷപ്പെട്ടിട്ടുള്ളതായി പൊലീസ് സംശയിക്കുന്നു. നെടുമ്പാശ്ശേരിയിൽ നടന്ന എൻ.സി.പി സംസ്‌ഥാന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പങ്കെടുത്ത് മടങ്ങിയവരാണ് മർദനം നടത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവസ്‌ഥലത്തുനിന്നും നാട്ടുകാരുടെ സഹായത്തോടെ പിടിയിലായ വരാപ്പുഴ സ്വദേശികളായ അന്തിക്കാട് വീട്ടിൽ സച്ചിൻ പീറ്റർ, മംഗളശ്ശേരി ബ്ലെസൻ ബോബൻ, നടുവിലേപറമ്പിൽ പെട്രോ ഡേവിഡ്, എടമ്പലം കട്ടപ്പറമ്പിൽ അനിൽ ക്ലീറ്റസ്, പുത്തൻപള്ളി തെക്കനേത്ത് വീട്ടിൽ കിരൺ ജോസ്, പ്ലെസൻറ്, നീറിക്കോട് സ്വദേശിയായ വിശാൽ എന്നിവർ റിമാൻഡിലാണ്. ആലുവ ബൈപാസ് ജങ്ഷനിലെ കാർഷിക ബാങ്ക് കെട്ടിടത്തിൽ ശനിയാഴ്ചയാണ് സംഭവം. ആലുവ എസ്.ഐ ഫൈസൽ, കച്ചവടക്കാരനായ ദേശം പുറയാർ പട്ടേരിപ്പറമ്പിൽ അസീസ്, മകൻ അബ്‌ദുല്ല എന്നിവർക്കാണ് പരിക്കേറ്റത്. കടക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലർ മാറ്റിയിടാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു മർദനം. സംഭവമറിഞ്ഞെത്തിയപ്പോഴാണ് എസ്.ഐയെ മർദിച്ചത്. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; ഇടതുപക്ഷം ഭരണം നിലനിർത്തി ആലുവ: ദേശാഭിവർധിനി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നണിക്ക് മുഴുവൻ സീറ്റിലും ജയം. ബി.ജെ.പി മാത്രമാണ് നിലവിലെ ഭരണ സമിതിക്കെതിരെ മത്സര രംഗത്തുണ്ടായിരുന്നത്. കോൺഗ്രസ് മത്സര രംഗത്തുണ്ടായിരുന്നില്ല. 874 വോട്ട് പോൾ ചെയ്തതിൽ 1462 മുതൽ 1537 വോട്ടുകൾ വരെ എൽ.ഡി.എഫ് സ്‌ഥാനാർഥികൾ നേടി. 157 മുതൽ 253 വരെ വോട്ടുകളാണ് ബി.ജെ.പി സ്‌ഥാനാർഥികൾക്ക് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 150ൽ താഴെ വോട്ടുകളും യു.ഡി.എഫിന് അതിൽ കുറവുമായിരുന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗവും നിലവിൽ ബാങ്ക് പ്രസിഡൻറുമായ പി.എം. സഹീർ നയിച്ച എൽ.ഡി.എഫ് പാനലിലെ എം.എം. അബ്ബാസ്, എം.ആർ. അജിത്ത്, പി.ആർ. രതീഷ്, ഷാജഹാൻ വിലാസ്, സിസിലി ജോണി, എം.എസ്. സുവിത, ആൻസി നൂറുദ്ദീൻ, പി. വേലായുധൻ എന്നിവരാണ് െതരഞ്ഞെടുക്കപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.