അവധിക്കാല ക്യാമ്പ് സമാപിച്ചു

മട്ടാഞ്ചേരി: കുട്ടികൾക്കായി സംഘടിപ്പിച്ച 'വേനൽ മഴ' അവധിക്കാല ക്യാമ്പിന് സമാപനം. ശ്രീകരം ഹാളിൽ സമാപന സമ്മേളനം കാഥികൻ മണിലാൽ ഉദ്ഘാടനം ചെയ്തു. കവി പ്രസന്നൻ അന്ധകാരനഴി മുഖ്യപ്രഭാഷണം നടത്തി. ശ്രീകരം പ്രസിഡൻറ് ആർ. പ്രകാശ് അധ്യക്ഷത വഹിച്ചു. പി.ജി. ലോറൻസ്, അനുപമ, വേണുഗോപാൽ കെ. പൈ, ശ്രീകരം സെക്രട്ടറി എം.ജി. പൈ എന്നിവർ സംസാരിച്ചു. കുട്ടികൾ മദ്യ-മയക്കുമരുന്നിനെതിരായ പ്രതിജ്ഞ ചൊല്ലി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും നൽകി. വളൻറിയർമാരെ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.