കുടിവെള്ള ക്ഷാമം: ജല അതോറിറ്റി എൻജിനീയറെ ഉപരോധിച്ചു

പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തിലെ വടക്കന്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ജനപ്രതിനിധികളുടെ പ്രതിഷേധം. വടക്കന്‍ മേഖലയിലെ 11 വാര്‍ഡുകളിലാണ് കുടിവെള്ളം ലഭിക്കാത്തത്. കൃത്യനിഷ്ഠയില്ലാതെ വെള്ളം പമ്പ് ചെയ്യുന്ന ജലഅതോറിറ്റിയുടെ നടപടിയാണ് പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നത്. രാവിലെ ജോലിക്ക് പോകുന്നവര്‍ക്ക് ജലഅതോറിറ്റിയുടെ പമ്പിങ് സമയം അനുസരിച്ച് വെള്ളം ശേഖരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതോടെയാണ് ജനപ്രതിനിധികള്‍ ഉപരോധ സമരവുമായി എത്തിയത്. കുമ്പളങ്ങിയില്‍ നിന്നെത്തിയ പഞ്ചായത്തംഗങ്ങള്‍ കരുവേലിപ്പടി ഓഫിസിലെ ജലഅതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിക്കുകയായിരുന്നു. രാവിലെ നാല് മുതല്‍ 11 വരെ ഏഴ് മണിക്കൂര്‍ പമ്പിങ് നടത്താമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ ഉറപ്പ് നല്‍കിയതോടെയാണ് ഉപരോധസമരം അവസാനിച്ചത്. പഞ്ചായത്ത് അംഗങ്ങളായ എം.പി. രത്തന്‍, ടെസി ജേക്കബ്, ജോബി പനക്കല്‍, എന്‍.എസ്. സുബീഷ്, തോമസ് ആൻറണി, അമല റസ്റ്റം, സീന എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.