പള്ളുരുത്തി: ഏറനാട്ട് നഗർ റെസിഡൻറ്സ് അസോസിയേഷെൻറ നാലാമത് വാർഷികവും കുടുംബ സംഗമവും മുൻ എം.എൽ.എ ടി.പി. പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ദാമോദരൻ ഏറനാട്ട് അധ്യക്ഷത വഹിച്ചു. നവതി ആഘോഷിക്കുന്ന പീതാംബരൻ മാസ്റ്ററെ പ്രസിഡൻറ് പൊന്നാട അണിയിച്ച് ആദരിച്ചു. അഡ്വ. എൻ.എൻ. സുഗുണപാലൻ, മാധ്യമ പ്രവർത്തകൻ അബ്ദുല്ല മട്ടാഞ്ചേരി, സാമൂഹ്യപ്രവർത്തക സിസ്റ്റർ ലിസി ചക്കാലക്കൽ, നഗരസഭ കൗൺസിലർ തമ്പി സുബ്രഹ്മണ്യൻ, കെ.പി. രാജേഷ്, പി.ജെ. ജോസഫ്, രജനി വിനായകൻ, സി.വി. കോമളവല്ലി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ 80 കഴിഞ്ഞ കുടുംബാംഗങ്ങളെയും ശാസ്ത്ര നേട്ടം കൈവരിച്ച അനന്ദുവിനെയും ആദരിച്ചു. മാസ്റ്റർ അഭിഷേകിെൻറ കലാപ്രകടനവും കുടുംബാംഗങ്ങളുടെ നൃത്തവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.