കേരളത്തിലെ ആദ്യ നിഴൽ മന്ത്രിസഭ അധികാരമേറ്റു

കൊച്ചി: കേരളത്തിലെ ആദ്യ നിഴല്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്ന് മുതല്‍ നടത്തിവന്ന മുപ്പതോളം ശിൽപശാലകളിലൂടെ പരിശീലനം നേടിയ മന്ത്രിമാര്‍ക്ക് പ്രകാശ് അംബേദ്‌കര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രിമാർ, അവരുടെ വകുപ്പുകൾ എന്നിവയെ കൃത്യമായി പിന്തുടർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് നിഴൽ മന്ത്രിസഭയുടെ ലക്ഷ്യം. മന്ത്രിസഭാംഗങ്ങൾ: ആശ (മുഖ്യമന്ത്രി), ജയശ്രീ ചാത്തനാത്ത് (റവന്യൂ), മേജര്‍ അനീഷ്‌ (വ്യവസായം), മാഗ്ലിന്‍ ഫിലോമിന (ഫിഷറീസ്), പി.എൻ. സുരേന്ദ്രന്‍, (ആരോഗ്യം), മിനി (പിന്നാക്കക്ഷേമം,), ടി.ആർ. പ്രേംകുമാര്‍ (ജല വിഭവം), ലേഖ കാവാലം (വനം), പി.ടി. ജോണ്‍ (കൃഷി), ഇ.പി. അനില്‍ (ധനകാര്യം), അഥീന സുന്ദര്‍ (പൊതുഗതാഗതം), ബാബു പോള്‍ (സഹകരണം), സില്‍വി സുനില്‍ (പൊതുമരാമത്ത്), ശൈജന്‍ ജോസഫ്‌ (തദ്ദേശ സ്വയംഭരണം), ഫൈസല്‍ ഫൈസു (ഭക്ഷ്യ സിവില്‍ സെപ്ലെസ്), ഡോ. വിന്‍സൻറ് മാളിയേക്കല്‍ (എക്സൈസ്), അനില്‍ ജോസ് (വിദ്യാഭ്യാസം). മുഖ്യമന്ത്രി ആശ നയപ്രഖ്യാപനം നടത്തി. കെ. വേണു, എം. ഗീതാനന്ദൻ, ജ്യോതി നാരായണൻ, ഇന്ദുലേഖ ജോസഫ്, ജോൺസൺ പി. ജോൺ, ഡിജോ കാപ്പൻ, പി.എൻ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. നികുതി വെട്ടിച്ച് ചരക്കുനീക്കം; നാല് നാഷനല്‍ പെര്‍മിറ്റ് ലോറി പിടിയില്‍ കാക്കനാട്: വെളിച്ചെണ്ണ നിര്‍മാണക്കമ്പനിക്ക് നികുതിവെട്ടിച്ച് സര്‍വിസ് നടത്തിയ നാല് നാഷനല്‍ പെര്‍മിറ്റ് ലോറി വാഹന വകുപ്പ് അധികൃതരുടെ പിടിയിലായി. പാലക്കാട് കഞ്ചിക്കോേട്ടക്ക് കാക്കനാട്ടുനിന്ന് കൊപ്ര കയറ്റി പോയ തമിഴ്‌നാട്, കര്‍ണാടക രജിസ്‌ട്രേഷനുള്ള ലോറികളാണ് പിടികൂടിയത്. തമിഴ്‌നാട് രജിസ്ട്രേഷനുള്ള മൂന്ന് ലോറിയും കര്‍ണാടക രജിസ്ട്രേഷനുള്ള ഒരു ലോറിയുമാണ് നാഷനല്‍ പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ച് കേരളത്തിനകത്ത് ഒാടിയത്. വാഹനങ്ങളില്‍ സൂക്ഷിച്ചിരുന്ന ബില്ലുകൾ കഞ്ചിക്കോട്ടെ വെളിച്ചെണ്ണ നിര്‍മാണക്കമ്പനിയുടേതാണെന്ന് വ്യക്തമായി. പിടിയിലായ ഓരോ ലോറിക്കും 28,000 രൂപ വീതം പിഴയും നികുതിയും ചുമത്തി. തുക അടച്ചിട്ടില്ല. പിടിച്ചെടുത്ത ലോറികള്‍ കലക്ടറേറ്റ് വളപ്പിലേക്ക് മാറ്റി. നാല് ലോറിയിലും കൊപ്രയാണ് കയറ്റിരിക്കുന്നത്. നാഷനല്‍ പെര്‍മിറ്റ് ലോറികള്‍ സംസ്ഥാനത്തിനകത്ത് സര്‍വിസ് നടത്തുന്നത് മോട്ടോര്‍ വാഹന നിയമപ്രകാരം ചട്ടവിരുദ്ധമാണ്. ലോറി ബുക്കിങ് ഏജന്‍സി മുഖേനയാണ് ലോറികള്‍ കാക്കനാട്ടുനിന്ന് ചരക്ക് കയറ്റിയത്. കുറഞ്ഞ നിരക്കില്‍ ചരക്കുനീക്കം നടത്തുന്ന നാഷനല്‍ പെര്‍മിറ്റ് ലോറികളെയാണ് വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ ആശ്രയിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ചരക്കുമായി സംസ്ഥാനത്തേക്ക് എത്തുന്ന നാഷനല്‍ പെര്‍മിറ്റ് ലോറികള്‍ക്ക് തിരിച്ചുപോകുമ്പോള്‍ ചരക്ക് കയറ്റുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത് അനധികൃത ലോറി ബുക്കിങ് ഏജന്‍സികളാണ്. പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ച് സര്‍വിസ് നടത്തുന്ന നാഷനല്‍ പെര്‍മിറ്റ് ലോറികള്‍ക്കെതിരെ തൊഴില്‍ നഷ്ടപ്പെടുന്ന സംസ്ഥാനത്തെ ലോറി ഉടമസംഘടനകളുടെ പരാതി വ്യാപകമാണ്. രഹസ്യവിവരത്തെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എല്‍ദോ വര്‍ഗീസ്, ജി. മനോജ് കുമാര്‍ എന്നിവരാണ് വാഹനങ്ങള്‍ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.