കാത്തിരിപ്പ് തുടരുന്നു; പറവൂർ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ്​ പ്രവർത്തനം ആരംഭിച്ചില്ല

പറവൂർ: താലൂക്ക് ആശുപത്രിയിൽ നിർമിച്ച ഡയാലിസിസ് യൂനിറ്റ് പ്രവർത്തനം ആരംഭിക്കാനുള്ള നടപടി അനന്തമായി നീളുന്നു. കഴിഞ്ഞ ഡിസംബർ മുതൽ പ്രവർത്തിക്കുമെന്നാണ് പറഞ്ഞിരുന്നത്. ആരോഗ്യമന്ത്രിയുടെ തിരക്കുമൂലം ഉദ്ഘാടനം മാറ്റിയെങ്കിലും ജനുവരിയിൽ നടക്കുമെന്നും അധികൃതർ പറഞ്ഞു. ജനുവരി കഴിഞ്ഞിട്ടും നടക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷം സമരവുമായി രംഗത്തുവന്നു. തുടർന്ന്, ഉപകരണങ്ങൾ അണുവിമുക്തമാക്കി 15 ദിവസത്തിനകം പ്രവർത്തനം ആരംഭിക്കുമെന്നും നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അറിയിച്ചു. എന്നാൽ, മൂന്നുമാസം കഴിഞ്ഞിട്ടും തീരുമാനമായില്ല. പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ഉപകരണങ്ങൾ അണുമുക്തമാക്കുകയും രാസപരിശോധനക്ക് അയക്കുകയും ചെയ്തു. മാസങ്ങൾക്കുമുമ്പ് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന രോഗികൾ പ്രവർത്തനം ആരംഭിക്കാത്തതിനാൽ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.നൂറോളം രോഗികളാണ് ഡയാലിസിസിന് ബുക്ക് ചെയ്തത്. പലരും വേറെ കേന്ദ്രങ്ങളിൽ പോയി. അടുത്താഴ്ച ആരംഭിക്കുമെന്ന് സൂചന ഉെണ്ടങ്കിലും പൂർണ തോതിൽ പ്രവർത്തനത്തിന് കാലതാമസമെടുക്കും. ആദ്യത്തെ ഒരുമാസം ഒരുദിവസം ആറുപേർക്കാണ് ഡയാലിസിന് സൗകര്യം. പിന്നീട് രണ്ടു ഷിഫ്റ്റിലായി 14 പേർക്ക് ചെയ്യാൻ കഴിയും. ബി.പി.എൽ വിഭാഗത്തിന് 250 രൂപയും എ.പി.എല്ലുകാർക്ക് 500 രൂപയുമാണ് നിരക്ക്. ആർ.എസ്.ബി.വൈ കാർഡ് ഉള്ളവർക്ക് സൗജന്യമാണ്. ഒരുകോടി മുടക്കിയാണ് ഒന്നാം നിലയിൽ പുതിയ ഓപറേഷൻ തിയറ്ററിന് സമീപം സജ്ജീകരിച്ചത്. ആവശ്യമായ ഉപകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഒരു ഡോക്ടറെയും രണ്ട് ടെക്നീഷ്യൻമാരെയും നിയമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.