ഡിജിറ്റൽ മാർക്കറ്റിങ് സെമിനാർ

ആലങ്ങാട്: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറിയുടെ യുവജന വിഭാഗമായ യുവതയുടെ ആഭിമുഖ്യത്തിൽ 'ഡിജിറ്റൽ മാർക്കറ്റിങ്- ഇൻറർനെറ്റും തൊഴിൽ സാധ്യതകളും' എന്ന വിഷയത്തിൽ സെമിനാർ നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം എ. ഗോപി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് ഇൻറർനെറ്റ്‌ പാലാരിവട്ടം ഡയറക്ടർമാരായ ബിബിൻ വി. മോഹൻ, സുജിത് എന്നിവർ ക്ലാസ് നയിച്ചു. ലൈബ്രറി ജോയൻറ് സെക്രട്ടറി വി.ജി. ജോഷി, പി.എസ്. വിശ്വംഭരൻ, ഷിമ വിനേഷ്, ആഷിഖ് ജഗതീഷ്, കെ.ബി. ശ്രീജിത്ത്‌, അഖില അശോകൻ, ടി.വി. ഷൈവിൻ എന്നിവർ സംസാരിച്ചു. ചിത്രം: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറി സംഘടിപ്പിച്ച സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം എ. ഗോപി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.