പ്രതിഷ്ഠദിന മഹോത്സവം

പറവൂർ: തത്തപ്പിള്ളി മാനടിയിൽ കുടുംബ പരദേവത ശ്രീഭദ്രകാളി -വിഷ്ണുമായ ക്ഷേത്രത്തിലെ ഭക്തിനിർഭര ചടങ്ങുകളോടെ ആഘോഷിച്ചു. ഗണപതി ഹോമം, എഴുന്നള്ളിപ്പ്, നവകലശപൂജ, നവകലശാഭിഷേകം എന്നിവക്കുശേഷം നടന്ന പ്രസാദ ഊട്ടിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. വൈകീട്ട് തത്തപ്പിള്ളി ദുർഗദേവി ക്ഷേത്രസന്നിധിയിൽനിന്ന് താലം ഉണ്ടായിരുന്നു. കരിമരുന്ന് പ്രയോഗം വർണമനോഹരമായി. എടത്തല ഷീബയും സംഘവും കളമെഴുത്തുംപാട്ടും അവതരിപ്പിച്ചു. ക്ഷേത്ര തന്ത്രി കരിമ്പാടം ബാബു മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രഭാരവാഹികളായ എം.കെ. സജീവൻ, സുമന സജീവൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.