കെട്ടിടം ക്രമവത്​കരിക്കാൻ അവസരം

എടവനക്കാട്: പഞ്ചായത്തിൽ കഴിഞ്ഞ വർഷം ജൂലൈ 31ന് മുമ്പ് നിർമിച്ച അനധികൃത കെട്ടിടങ്ങൾ ക്രമവത്കരിക്കുന്നതിന് അപേക്ഷ സമർപ്പിക്കാമെന്ന് സെക്രട്ടറി അറിയിച്ചു. കെട്ടിടത്തി​െൻറ കൂട്ടിച്ചേർക്കലുകൾ, പുനരുദ്ധാരണം, വഴി, പാർക്കിങ് എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങളും ക്രമീകരിക്കാം. വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടുക. ഉന്തുവണ്ടി വിതരണം എടവനക്കാട്: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി യുവജനങ്ങൾക്ക് (മൊബൈൽ സർവിസ് യൂനിറ്റ്) ഉന്തുവണ്ടികളുടെ വിതരണോഘാടനം പഞ്ചായത്ത് പ്രസിഡൻറ് കെ.യു. ജീവൻമിത്ര നിർവഹിച്ചു. വൈസ് പ്രസിഡൻറ് ബിന്ദു ബെന്നി, പി.കെ. നടേശൻ, റാണി രമേഷ്, വി.കെ. ഇക്ബാൽ, സുജാത രവീന്ദ്രൻ, വി.ഇ.ഒ മാർഷാലറ്റ്, ഗീതു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.