എടത്തല: കടുത്ത വേനലിലും ഉപയോഗപ്രദമാകാതെ എടത്തല 10ാം വാർഡിലെ മോച്ചാംകുളം. പുക്കാട്ടുപടി-ഇടപ്പള്ളി റോഡിൽ കെ.എം.ഇ.എ എൻജിനീയറിങ് കോളജ് ബസ് സ്റ്റോപ്പിന് സമീപമാണ് വിശാലമായ മോച്ചാംകുളമുള്ളത്. നീന്താനും കുളിക്കാനുമായി നിരവധി ആളുകൾ പ്രയോജനപ്പെടുത്തിയിരുന്നതാണ് ഈ കുളം. പായലും പ്ലാസ്റ്റിക്കും നിറഞ്ഞ് മലിനമായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഒരുവർഷം മുമ്പ് കലക്ടറുടെ നേതൃത്വത്തിെല ശുചീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർഥികളുടെയും മറ്റും സഹകരണത്തോടെ വൃത്തിയാക്കിയിരുന്നു. എന്നാൽ, തുടർപ്രവർത്തനങ്ങളോ സംരക്ഷണമോ ലഭിക്കാത്തതുമൂലം വീണ്ടും പഴയ രീതിയിലായിരിക്കുകയാണ്. സമീപത്തുകൂടി കനാലിൽ വെള്ളം ഒഴുകുന്നതുകൊണ്ട് കടുത്ത വേനലിൽപോലും വെള്ളമുള്ള കുളമാണിത്. ഇത് പഞ്ചായത്തിനു കീഴിൽ നീന്തൽക്കുളമാക്കി മാറ്റാനുള്ള ശ്രമം നടന്നിരുന്നെങ്കിലും നടപ്പാകാതെ പോയി. നിരവധി ആളുകൾക്ക് പ്രയോജനപ്പെടുന്ന ഈ കുളം ശുചീകരണം നടത്തി ഉപയോഗപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.