മെട്രോ സൗന്ദര്യവത്കരണ പ്രദേശത്ത് നഗരസഭയുടെ ഭൂമിയില്‍ വീണ്ടും കൈയ്യേറ്റം

ആലുവ: മെട്രോ സൗന്ദര്യവത്കരണ പ്രദേശത്ത് നഗരസഭയുടെ ഭൂമിയില്‍ വീണ്ടും കൈയേറ്റം. തൊഴിലാളി സംഘടനകളാണ് ഇവിടെയുള്ള ഭൂമി കൈയേറി ഓഫിസ് നിര്‍മിച്ചിരിക്കുന്നത്. മൂന്ന് മാസം മുമ്പ് ഇതേ ഭൂമി കൈേയറിയ ചെറുകിട കച്ചവടക്കാരെ നോട്ടീസ് നല്‍കി നഗരസഭ ഒഴിപ്പിച്ചിരുന്നു. സ്വകാര്യ ബസ് സ്്റ്റാന്‍ഡിന് പിറകുവശത്തെ നഗരസഭ കെട്ടിടത്തിന് സമീപത്തെ മൂന്ന് സെേൻറാളം വരുന്ന ഭൂമിയാണ് വീണ്ടും കൈയേറിയത്. മെട്രോ അധികൃതര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ മിച്ചം വന്നതാണ് ഈ ഭൂമി. ഇവിടെ കടമുറികള്‍ നിർമിച്ച് വാടകയ്ക്ക് നല്‍കാനും, ആധുനിക സംവിധാനത്തിലുള്ള ശൗചാലയം നിര്‍മിക്കാനും നഗരസഭക്ക് ആലോചനയുണ്ടായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ രണ്ട് പെട്ടിക്കടകള്‍ കൊണ്ടു വന്നിട്ട് ഈ പ്രദേശത്ത് കൈയേറ്റം നടത്തിയത്. ഇത് വിവാദമായതോടെ നഗരസഭ കൈയേറ്റം ഒഴിപ്പിച്ചു. ഈ വിഷയത്തില്‍ നഗരസഭയുടെ നടപടിയോട് അനുകൂല നിലപാടായിരുന്നു സമീപത്ത് തന്നെ ഓഫിസുള്ള തൊഴിലാളി സംഘടനകള്‍ സ്വീകരിച്ചിരുന്നത്. ആലുവ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് കയറ്റിറക്ക് തൊഴില്‍ ചെയ്യുന്നവരുടെ ഓഫിസാണ് ആലുവ മേല്‍പാലത്തിന് താഴെ പ്രവര്‍ത്തിക്കുന്നത്. തൊഴിലാളി സംഘടനകള്‍ ഇവിടെ താൽക്കാലികമായി നിർമിച്ച ഓഫിസ് സൗന്ദര്യവത്കരണത്തി​െൻറ ഭാഗമായി ഒഴിയേണ്ടി വന്നതോടെയാണ് അവര്‍ ഒഴിഞ്ഞുകിടന്ന നഗരസഭ ഭൂമി കൈയേറാന്‍ തീരുമാനിച്ചത്. പൊളിച്ചിട്ടിരിക്കുന്ന മാര്‍ക്കറ്റിനകത്ത് തന്നെയാണ് ഇവര്‍ക്ക് ഓഫിസ് സംവിധാനം ഒരുക്കേണ്ടത്. അവിടെ ഏക്കറ് കണക്കിന് സ്ഥലം വെറുതെ കിടക്കുമ്പോഴാണ് സൗന്ദര്യവത്കരണ പ്രദേശത്തോട് ചേര്‍ന്ന് കൈയേറ്റം നടന്നിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.