ഗ്രാമ പുനർനിർമാണ രംഗത്ത്​ ഗാന്ധിസ്​മാരക ഗ്രാമസേവ കേന്ദ്രം 60 വർഷം പൂർത്തിയാക്കുന്നു

ആലപ്പുഴ: എസ്.എൽ പുരം ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രം ഗ്രാമ പുനർനിർമാണ പ്രവർത്തന രംഗത്ത് 60 വർഷം പൂർത്തിയാക്കുന്നു. 1958ൽ കുഷ്ഠരോഗ നിവാരണ പ്രവർത്തനവുമായി ആരംഭിച്ച് ശിശുവിദ്യാഭ്യാസം, രാഷ്ട്രഭാഷ പ്രചാരണം, പ്രാഥമികാരോഗ്യകേന്ദ്രം, ഗ്രാമവ്യവസായ സംരംഭങ്ങൾ, സ്ത്രീശാക്തീകരണം, സ്വയംസഹായ സംഘം പ്രവർത്തനം, ജൈവകൃഷി പരിശീലനം, നാടൻപശു സംരക്ഷണം, പഞ്ചഗവ്യ ചികിത്സ പഠനകേന്ദ്രം, ക്ഷീരസമൃദ്ധി, മത്സ്യസമൃദ്ധി, അന്നപൂർണ, മാലിന്യസംസ്കരണം തുടങ്ങി ഒന്നരലക്ഷത്തോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെട്ട കർമപരിപാടികളാണ് നടപ്പാക്കിയത്. മൈേക്രാ ഫിനാൻസ് സ്വാശ്രയസംഘം പ്രവർത്തനം കേരളത്തിൽ പ്രായോഗികമെന്ന് ആദ്യമായി തെളിയിച്ചത് ഗാന്ധി സ്മാരകമാണ്. ഈ പ്രവർത്തനത്തിന് ദേശീയ കാർഷിക വികസന ബാങ്ക് ഉൾെപ്പടെ നിരവധി സ്ഥാപനങ്ങളുടെ അവാർഡുകളും അംഗീകാരങ്ങളും നേടിയുണ്ട്. ഗാന്ധി മെമ്മോറിയൽ നാഷനൽ ട്രസ്റ്റി​െൻറയും കേരള ഗാന്ധി സ്മാരക നിധിയുടെയും ഉപകേന്ദ്രമായ ഈ സ്ഥാപനം ഇന്ത്യയിൽ സുതാര്യ പ്രവർത്തനത്തിന് തെരഞ്ഞെടുക്കപ്പെട്ട 50 സ്ഥാപനങ്ങളിൽ ഇടംനേടിയുണ്ട്. ഏപ്രിൽ ഒന്നിന് രാവിലെ 10ന് സ്ഥാപകദിന സമ്മേളനം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ ഗാന്ധിസ്മാരക നിധി മുൻ ചെയർമാൻ പി. ഗോപിനാഥൻ നായർ സന്ദേശം നൽകും. കേരള ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഒരുവർഷം നീളുന്ന വജ്രജൂബിലി ആഘോഷം വിപുലമായ പരിപാടികളോടെ നടത്തും. മന്ത്രിസഭ വാർഷികം; യോഗം ഏഴിന് ആലപ്പുഴ: ഇടതുമുന്നണി സർക്കാറി​െൻറ രണ്ടാം വാർഷികാഘോഷത്തിനായുള്ള സ്വാഗതസംഘം രൂപവത്കരണ യോഗം ഏപ്രിൽ ഏഴിന് രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി ജി. സുധാകര​െൻറ അധ്യക്ഷതയിൽ ചേരുമെന്ന് കലക്ടർ ടി.വി. അനുപമ അറിയിച്ചു. ജില്ല ജൂനിയര്‍ ബാസ്‌കറ്റ്ബാള്‍ ടീം സെലക്ഷന്‍ ആലപ്പുഴ: കൊല്ലം പുനലൂരില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ല ടീമി​െൻറ സെലക്ഷന്‍ ട്രയല്‍സ് ഏപ്രില്‍ അഞ്ചിന് രാവിലെ എട്ടിന് ജില്ല ബാസ്‌കറ്റ്ബാള്‍ അസോസിയേഷന്‍ ഗ്രൗണ്ടില്‍ (മുനിസിപ്പല്‍ മൈതാനം) നടക്കും. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ക്ക് മാത്രേമ പങ്കെടുക്കാന്‍ സാധിക്കൂ. ഫോൺ: 9400835486.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.