പണ്ഡിതന്മാര്‍ കര്‍മനിരതരാകണം

മൂവാറ്റുപുഴ: സമകാലിക സമൂഹത്തില്‍ വെല്ലുവിളികള്‍ ഏറെ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിൽ പണ്ഡിതൻമാർ കൂടുതൽ കർമനിരതരാകണമെന്ന് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജില്ല കൗണ്‍സില്‍ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. െതരഞ്ഞെടുപ്പ് കണ്‍വീനര്‍ കെ.എഫ്. മുഹമ്മദ് അസ്‌ലം മൗലവി, കമീഷന്‍ അംഗം ഇസ്ഹാഖ് മൗലവി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: അബ്ദുല്‍ ഖാദിര്‍ മൗലവി (പ്രസി), വി.എച്ച്. മുഹമ്മദ് മൗലവി, കാട്ടാംമ്പിള്ളി മുഹമ്മദ് മൗലവി, ഓണംമ്പിള്ളി അബ്ദുസലാം മൗലവി (വൈസ് പ്രസി.), കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി (ജന.സെക്ര), അങ്കമാലി ഇബ്രാഹിം മൗലവി, അങ്കമാലി ബാവാ മൗലവി, പള്ളിക്കര അബൂബക്കര്‍ മൗലവി (ജോ.സെക്ര). സി.എ. മൂസ മൗലവി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.