മറൈൻ ഡ്രൈവിലെ പുതിയ പദ്ധതികൾ: നടപടികൾ പുരോഗമിക്കുന്നു

കൊച്ചി: വിശാല കൊച്ചി വികസന അതോറിറ്റി മറൈൻഡ്രൈവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച പദ്ധതികളുടെ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. സൗന്ദര്യവത്കരണം, ലീനിയർ പാർക്ക്, മൾട്ടിലെവൽ കാർപാർക്കിങ് എന്നീ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായ നടപടികളാണ് പുരോഗമിക്കുന്നത്. രണ്ട് മാസത്തിനകം നിർമാണ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് ജി.സി.ഡി.എ സെക്രട്ടറി എം.സി. ജോസഫ് 'മാധ്യമ'ത്തോട് പറഞ്ഞു. വാഹനപ്പെരുപ്പം കണക്കിലെടുത്ത് ആവിഷ്കരിച്ച പദ്ധതിയാണ് മൾട്ടിലെവൽ കാർപാർക്കിങ്. മറൈൻഡ്രൈവ് മൈതാനത്തി​െൻറ തെക്ക് ഭാഗത്ത് ടൈൽ വിരിച്ച സ്ഥലമാണ് ഇതിന് തെരഞ്ഞെടുത്തിരിക്കുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തിലോ സ്മാർട്ട്സിറ്റിയിൽ ഉൾപ്പെടുത്തിയോ ആണ് പദ്ധതി നടപ്പാക്കുക. ബോട്ട് സവാരിക്കും ഷോപ്പിങിനും മറ്റും ഇവിടെയെത്തുന്ന ആളുകളുടെ എണ്ണത്തിലുണ്ടായ വർധനയാണ് പദ്ധതിക്ക് പ്രേരകമായത്. ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മറൈൻഡ്രൈവി​െൻറ കിഴക്ക് ഭാഗത്തെ 1.60 കോടിയുടെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളുടെ നടപടികളും പുരോഗമിക്കുകയാണ്. 327 മീറ്റർ നീളത്തിൽ പ്രത്യേകം കെട്ടിതിരിച്ച് പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ കഴിയുന്ന രീതിയിലെ നിർമാണമാണ് ഇവിടെ നടക്കുക. ഇതിലൂെട മികച്ച വരുമാനമാർഗവും പ്രതീക്ഷിക്കുന്നു. പടിഞ്ഞാറ് വശത്തായി ഇരിപ്പിടവും പുൽതകിടികളുമുണ്ടാകും. 25 ലക്ഷത്തി​െൻറ പദ്ധതിയാണ് ലീനിയർ പാർക്ക്. മറൈൻ ഡ്രൈവ് വാക്ക് വേക്കും കെട്ടിടങ്ങൾക്കും ഇടയിലെ ഭാഗം ലീനിയർ പാർക്കായി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ന്യൂയോർക്കിലെ ഹൈലൈൻ പാർക്ക് മാതൃകയിൽ നിർമാണം നടത്താനാണ് പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.