പള്ളിക്ക് മുകളിൽ അപകടത്തിൽപ്പെട്ട യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

കോതമംഗലം: മാതിരപ്പിള്ളിയിൽ ക്രിസ്ത്യൻ . സ​െൻറ് സെബാസ്റ്റ്യൻസ് ചർച്ചി​െൻറ 50 അടിയോളം ഉയരമുള്ള മുഖവാരത്തി​െൻറ വയറിങ് ജോലികൾ ചെയ്തുകൊണ്ടിരിക്കെ ഇലക്ട്രീഷ്യനായ മൂന്നാർ കരടിപ്പാറ കോയിക്കൽ വീട്ടിൽ കെ.ബി.സതീഷ് കുമാർ (26) തലയിടിച്ച് വീഴുകയായിരുന്നു. വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഓടിയെത്തിയവർക്ക് ഇയാളെ രക്ഷിച്ച് പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ കോതമംഗലം ഫയർഫോഴ്സ് സേനാംഗങ്ങൾ നെറ്റ്, കയർ എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കി കോതമംഗലം ധർമഗിരി ആശുപത്രിയിൽ എത്തിച്ചു. കോതമംഗലം സ്റ്റേഷൻ ചാർജ് ടി.വി.രാജൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ കെ.കെ.ബിനോയി, ഫയർമാൻമാരായ കെ.എ.ഷംസുദ്ദീൻ, സി.എം.നൗഷാദ്, ടി.പി.റഷീദ്, കെ.കെ. രാജു, മുകേഷ് കുമാർ, അരുൺ ചന്ദ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.