മത്സ്യബന്ധനത്തിടെ കടലിൽ വീണ തൊഴിലാളിയെ കാണാതായി

മട്ടാഞ്ചേരി: ചെറുവള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ കടലിൽ വീണ തൊഴിലാളിയെ കാണാതായി. വൈപ്പിൻ പണിക്കരുപടിയിൽ താമസിക്കുന്ന കുളച്ചൽ സ്വദേശിയായ ടൈറ്റസിനെയാണ് (47) കാണാതായത്. സുഹൃത്തുമൊത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ വൈപ്പിൻ എൽ.എൻ.ജി ടെർമിനലിന് സമീപം കടലിൽ വീഴുകയായിരിന്നു. വ്യാഴാഴ്ച ഉച്ചക്ക് 12നായിരുന്നു സംഭവം. സമീപത്തുണ്ടായിരുന്ന മറ്റുവഞ്ചികളിലെ തൊഴിലാളികൾ ഉടൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോസ്റ്റ്ഗാർഡ്, കോസ്റ്റൽ െപാലീസ്, മറൈൻ െപാലീസ് എന്നിവരുടെ നേതൃത്വത്തിലും തിരച്ചിൽ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.