ബജറ്റ് കർഷക വിരുദ്ധം ^എൽ.ഡി.എഫ്​

ബജറ്റ് കർഷക വിരുദ്ധം -എൽ.ഡി.എഫ് പിറവം: ചട്ടലംഘനത്തിലൂടെ നഗരസഭ ചെയർമാൻ തന്നെ നേരിട്ട് അവതരിപ്പിച്ച നഗരസഭ ബജറ്റ് കർഷക വിരുദ്ധമെന്ന് ഇടതുമുന്നണി കൗൺസിലർമാർ ആരോപിച്ചു. തികച്ചും കാർഷികമേഖലയായ പിറവത്ത് കർഷകർക്കോ കാർഷിക മേഖലേക്കാ വികസന നിർദേശങ്ങളൊന്നുമില്ലാത്തതാണ് ബജറ്റ്. സംസ്ഥാന സർക്കാറി​െൻറ പദ്ധതിയല്ലാതെ നഗരസഭയുടെ തനതു വികസന പദ്ധതികളൊന്നും ബജറ്റ് നിർദേശത്തിലില്ലെന്നും പ്രതിപക്ഷം വാർത്തക്കുറിപ്പിൽ കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ യു.ഡി.എഫ് അവതരിപ്പിച്ച ബജറ്റുകൾ വെറും വാഗ്ദാനങ്ങൾ മാത്രമായി അവശേഷിക്കുകയാണെന്നും പൊതുജനങ്ങളെ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്ന ബജറ്റാണ് വീണ്ടും അവതരിപ്പിച്ചതെന്നും ഇടതുമുന്നണി ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.