സാധാരണക്കാരോട്​ ബാങ്കുകൾ കൂടുതൽ പരിഗണന കാട്ടണം ^മന്ത്രി സുധാകരൻ

സാധാരണക്കാരോട് ബാങ്കുകൾ കൂടുതൽ പരിഗണന കാട്ടണം -മന്ത്രി സുധാകരൻ ഹരിപ്പാട്: ബാങ്കുകൾ സുതാര്യവും മെച്ചപ്പെട്ട പ്രവർത്തനവും നടത്തുന്നതിനൊപ്പം രണ്ടും മൂന്നും സ​െൻറുള്ള സാധാരണക്കാരുടെ വായ്പയിൽ അനുഭാവപൂർണ സമീപനം സ്വീകരിക്കണമെന്നും ജപ്തി നടപടി ഒഴിവാക്കണമെന്നും മന്ത്രി ജി. സുധാകരൻ. ഹരിപ്പാട് സർവിസ് സഹകരണ സംഘത്തി​െൻറ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായ്പ ഇടപാടുമായി ബന്ധപ്പെട്ട് ബാങ്കിന് നിയമനടപടികൾ കൃത്യതയോടെ പാലിക്കേണ്ടതുണ്ട്. എന്നാൽ, ചിലയിടത്തൊക്കെ വിട്ടുവീഴ്ച ചെയ്ത് കൊടുക്കണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്കുകളിൽ പലതരത്തിലുള്ള വെട്ടിപ്പും അഴിമതികളും നടക്കുന്നതായി ചെന്നിത്തല ആരോപിച്ചു. ഇതിന് രാഷ്ട്രീയ വ്യത്യാസമൊന്നുമില്ല. ടി.കെ. ദേവകുമാർ, സി.ഐ.ടി.യു ജില്ല സെക്രട്ടറി ആർ. നാസർ, എം. സുരേന്ദ്രൻ, എം. സത്യപാലൻ, എൻ. സോമൻ, സംഘം പ്രസിഡൻറ് എൻ. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻറ് കെ.എസ്. ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. വിശുദ്ധ വാരാചരണം ചേർത്തല: തങ്കി സ​െൻറ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ വാരാചരണം ആരംഭിച്ചു. ഏപ്രിൽ ഒന്നിന് സമാപിക്കും. തിങ്കളാഴ്ച മുതൽ 28 വരെ ദിവസവും പുലർച്ച 5.30നും പത്തിനും ദിവ്യബലി, കല്ലറജപം, ആരാധന, തിരുസ്വരൂപ ദർശനം. വൈകീട്ട് നേർച്ചക്കഞ്ഞി വിതരണം. 29ന് വൈകീട്ട് വളൻറിയർമാർക്കുള്ള ആശീർവാദവും ബാഡ്ജ് വിതരണവും. നാലിന് മാനവമൈത്രി ദീപം തെളിക്കൽ. അഞ്ചിന് തിരുവത്താഴ സമൂഹ ദിവ്യബലി. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. ഏഴിന് സ്നേഹദീപക്കാഴ്ച. 30ന് രാത്രി 12ന് അദ്ഭുത തിരുസ്വരൂപം പൊതുവണക്കത്തിനായി മുല്ലപ്പൂ പന്തലിൽ പ്രതിഷ്ഠിക്കും. 12.30ന് ധ്യാനാത്മകമായ കുരിശി​െൻറ വഴി. 10ന് കല്ലറജപം. 2.30ന് വചനശുശ്രൂഷ, കുരിശ് വന്ദനം. രാത്രി 11ന് ഭക്തിനിർഭരമായ സമാപന കുരിശി​െൻറ വഴി. 12ന് കബറടക്കം. 31ന് രാത്രി 11ന് തീ, തിരി, വെള്ളം വെെഞ്ചരിപ്പ്. ഏപ്രിൽ ഒന്നിന് രാവിലെ ഏഴിന് ദിവ്യബലി. ചേർത്തല: മുട്ടം സ​െൻറ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ വാരാചരണം ആരംഭിച്ചു. 26, 27, 28 തീയതികളിൽ രാവിലെ ആറിനും ഏഴിനും ദിവ്യബലി. 29ന് രാവിലെ ആറിന് പെസഹയുടെ തിരുകർമങ്ങൾ. വൈകീട്ട് അപ്പം മുറിക്കൽ ശുശ്രൂഷ. 30ന് പുലർച്ച ആരാധന തുടരും. വൈകീട്ട് നാലിന് ആഘോഷമായ കുരിശി​െൻറ വഴി. ഒമ്പതിന് കബറടക്ക ശുശ്രൂഷ. 31ന് രാവിലെ 6.30ന് പുത്തൻ തീ, വെള്ളം വെെഞ്ചരിപ്പ്, ജ്ഞാനസ്നാന വ്രത നവീകരണം. ഏപ്രിൽ ഒന്നിന് രാത്രി 11.45ന് ഉയർപ്പി​െൻറ തിരുകർമങ്ങൾ. ചെങ്ങന്നൂർ: തിരുവൻവണ്ടൂർ വനവാതുക്കര ചെറുപുഷ്പം ദേവാലയത്തിൽ വിശുദ്ധവാര കർമങ്ങൾ ആരംഭിച്ചു. 29ന് വൈകീട്ട് ആറിന് തിരുവത്താഴ പൂജ. 30ന് രാവിലെ എട്ടിന് കുരിശി​െൻറ വഴി. വൈകീട്ട് മൂന്നിന് ദൈവവചന പ്രഘോഷണം, കുരിശ് ആരാധന. 31ന് രാവിലെ എട്ടിന് പ്രഭാത പ്രാർഥന, രാത്രി 10ന് ജ്ഞാനസ്നാന വ്രതവാഗ്ദാന നവീകരണം, ഉയിർപ്പ് കുർബാന എന്നിവ നടക്കും. ചെങ്ങന്നൂര്‍ സ​െൻറ് തോമസ് മലങ്കര കത്തോലിക്ക പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക്് തുടക്കമായി. 29ന് രാവിലെ 6.30ന് പെസഹാവ്യാഴ ശുശ്രൂഷകൾ. 30ന് രാവിലെ 7.30ന് ദുഃഖവെള്ളി ശുശ്രൂഷകൾ, 8.30ന് നഗരം ചുറ്റിയുള്ള കുരിശി​െൻറ വഴി. 31ന് രാവിലെ കുർബാന, രാത്രി എട്ടിന് ഉയിര്‍പ്പി​െൻറ ശുശ്രൂഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.