ചെമ്പറക്കി: മദ്റസ അധ്യാപന രംഗങ്ങളിലും ജീവകാരുണ്യ മേഖലകളിലും സജീവമായി പ്രവര്‍ത്തിച്ച പരേതനായ ചെമ്പറക്കി അബ്ദുല്‍ ഹമീദ് സഖാഫിയുടെ കുടുംബത്തിനായി സമസ്ത കേരള സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ല കമ്മിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള തൊഴില്‍ സംരംഭം സാന്ത്വനം തിങ്കളാഴ്ച സമര്‍പ്പിക്കും. 18ാമത്തെ വയസ്സ് മുതല്‍ ഹൃദയസംബന്ധമായ രോഗത്തിനടിപ്പെട്ട ഹമീദ് സഖാഫി മതപരവും ജീവകാരുണ്യപരവുമായ മേഖലകളില്‍ മാതൃകപരമായ സേവനമാണ് കാഴ്ചവെച്ചത്. ഒമ്പതുമാസം മുമ്പാണ് മരിച്ചത്. 48 വയസ്സായിരുന്നു. ഭാര്യയും മൂന്ന് പെണ്‍മക്കളുമുള്ള സഖാഫിയുടെ കുടുംബത്തെ സഹായിക്കാന്‍ സംഘടന ജില്ലയിലെ നൂറ്റമ്പതോളം മദ്റസകളില്‍നിന്ന് സ്വരൂപിച്ച അഞ്ചുലക്ഷം ചെലവില്‍ െടയ്ലറിങ് യൂനിറ്റ് തൊഴില്‍ സംരംഭമാണ് ഏര്‍പ്പെടുത്തി നല്‍കുന്നത്. 1000 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയിൽ കെട്ടിടം നിര്‍മിച്ച് അനുബന്ധ സൗകര്യങ്ങളും 10 തയ്യല്‍ മെഷീനുകളോടെയുള്ള െടയ്ലറിങ് യൂനിറ്റാണ് കുടുംബത്തിന് നല്‍കുന്നത്. കുടുംബാംഗങ്ങള്‍ക്ക് തയ്യല്‍ ജോലിയോടൊപ്പം മറ്റുള്ളവര്‍ക്ക് തൊഴില്‍ പരിശീലനവും നല്‍കുന്ന സംരംഭമാണ് സംഘടന ആവിഷ്കരിച്ചിരിക്കുന്നത്. വൈകീട്ട് ഏഴിന് ചെമ്പറക്കി നൂറുല്‍ ഉലമ നഗറില്‍ സംഘടിപ്പിക്കുന്ന അബ്ദുല്‍ഹമീദ് സഖാഫി അനുസ്മരണ സമ്മേളനത്തില്‍ എസ്.ജെ.എം സംസ്ഥാന പ്രസിഡൻറ് അലി ബാഫഖി തങ്ങള്‍ സാന്ത്വന സമര്‍പ്പണം നിര്‍വഹിക്കും. പൊതുസമ്മേളനം വി.പി. സജീന്ദ്രന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, എസ്.ജെ.എം സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി കൂത്തുകുളം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്.ജെ.എം ജില്ല പ്രസിഡൻറ് അഷറഫ് സഖാഫി അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.