സുഹൃദ് സംഗമവും കവിയരങ്ങും

മൂവാറ്റുപുഴ: അജു ഫൗണ്ടേഷ​െൻറയും കുമാരനാശാൻ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് ക്ലബി​െൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സവർണ മേധാവിത്വത്തിനും ഫാഷിസത്തിനും ജാതിമതിലിനും എതിരായി പ്രസംഗിച്ചതിന് ത‍​െൻറ കോലം കത്തിച്ചത് സ്വാമി വിവേകാനന്ദ‍​െൻറ പേരിലുള്ള സാംസ്കാരിക സമതി പ്രവർത്തകരാണെന്ന് അറിഞ്ഞപ്പോൾ ലജ്ജിച്ചുപോയ കേരളീയനാണ് താനെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിനപ്പുറം നാല് ബുദ്ധിജീവികളെ വെടിെവച്ച് കൊന്നതുപോലെ കേരളത്തിൽ ഒരു കവിയെ വെടിെവച്ച് കൊല്ലാൻ കഴിയുമോ എന്ന് ശ്രമിക്കുന്ന ചുരുക്കം ചിലരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി പ്രസിഡൻറും മുൻ എം.എൽ.എയുമായ ഗോപി കോട്ടമുറിക്കൽ കുരീപ്പുഴ ശ്രീകുമാറിനെ സ്വീകരിച്ചു. ജിനീഷ് ലാൽരാജ് കുരീപ്പുഴയുടെ കവിതകൾ പരിചയപ്പെടുത്തി. താലൂക്ക് െലെബ്രറി കൗൺസിൽ പ്രസിഡൻറ് ജോസ് കരിമ്പന അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ, വിജയലക്ഷ്മി അരവിന്ദൻ, പി.എം. ഇസ്മായിൽ, അജേഷ് കോട്ടമുറിക്കൽ, രജീഷ് ഗോപിനാഥ്, ജയകുമാർ ചെങ്ങമനാട്, വി. അരവിന്ദൻ എന്നിവർ സംസാരിച്ചു. കുച്ചിപ്പുടി, ഭരതനാട്യം എന്നിവയിൽ നേട്ടം കൈവരിച്ച മീനാക്ഷി തമ്പിയെ ആദരിച്ചു. പതിനഞ്ചിൽപരം കവികൾ വേദിയിൽ കവിത അവതരിപ്പിച്ചു. തുടർന്ന് കവിതകളെക്കുറിച്ച് വി. അരവിന്ദൻ അവലോകനം നടത്തി സംസാരിച്ചു. അജു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.എം. ദിലീപ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.