പണ്ടപ്പിള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം

മൂവാറ്റുപുഴ: ദേശീയ അംഗീകാരം ലഭിച്ച പണ്ടപ്പിള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന് നബാര്‍ഡി​െൻറ സഹായത്തോടെ പുതിയ മന്ദിരം പണിയുന്നു. കേന്ദ്രസര്‍ക്കാറി​െൻറ ആര്‍.എ.ബി.എഫ് പദ്ധതിയില്‍പെടുത്തിയാണ് നിർമാണം. എസ്റ്റിമേറ്റി​െൻറ 80 ശതമാനം നബാര്‍ഡും 20 ശതമാനം എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നുമാണ് ചെലവഴിക്കുകയെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാറി​െൻറ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആൻഡ് ഫാമിലി വെല്‍ഫെയറി​െൻറ പുതിയ ആശുപത്രി ക്വാളിറ്റി അഷ്വറന്‍സ് പദ്ധതിയായ എന്‍.ക്യു.എ.എസ് അക്രഡിറ്റേഷന്‍സ് മൂവാറ്റുപുഴ പണ്ടപ്പിള്ളി സി.എച്ച്.സിക്ക് ലഭിച്ചതോടെ സാമൂഹികാരോഗ്യ കേന്ദ്രം രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നായി മാറിയിരുന്നു. ഇതോടെയാണ് നബാര്‍ഡ് വലിയ വികസന പദ്ധതികള്‍ ഇവിടെ നടപ്പാക്കാന്‍ തയാറാെണന്നുകാണിച്ച് എം.എല്‍.എക്ക് കത്ത് നല്‍കിയത്. 2013ല്‍ കെ.എ.എസ്.എച്ച് അക്രഡിറ്റേഷനും 2015ല്‍ എന്‍.എ.ബി.എച്ച് അക്രഡിറ്റേഷനും 2016ല്‍ എന്‍.ക്യു.എ.എസ് അക്രഡിറ്റേഷനും ലഭിച്ച ഇന്ത്യയിലെ ഏക സർക്കാർ ആശുപത്രി എന്ന ബഹുമതിയും പണ്ടപ്പിള്ളി സി.എച്ച്.സിക്ക് സ്വന്തമാണ്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തി​െൻറയും ആരക്കുഴ പഞ്ചായത്തി​െൻറയും കീഴിലുള്ളതാണ് ആശുപത്രി. മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.കെ. മോഹന്‍ദാസി​െൻറ നേതൃത്വത്തിലുള്ള ക്വാളിറ്റി ടീമാണ് ആശുപത്രിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശുചിത്വം, മാലിന്യനിര്‍മാര്‍ജനം, പകര്‍ച്ചവ്യാധി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, വൃത്തിയുള്ള ശൗചാലയങ്ങള്‍, മരുന്നുകളുടെ ലഭ്യത, വാര്‍ത്തവിനിമയ സൗകര്യങ്ങള്‍ എന്നിവയില്‍ മികച്ച നിലവാരം ആശുപത്രി പുലര്‍ത്തിവരുന്നു. ആശുപത്രിയില്‍ 35ഓളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഡോ. ടി.കെ. മോഹന്‍ദാസ്, ആരക്കുഴ പഞ്ചായത്ത് പ്രസിഡൻറ് വള്ളമറ്റം കുഞ്ഞ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരയ ലിസി ജോളി, ജാന്‍സി ജോര്‍ജ്, മെംബര്‍മാരായ ചിന്നമ്മ ഷൈന്‍, സുഭാഷ് കടക്കോട്ട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നൈസി റഹ്മാന്‍ പി.ആര്‍.ഒ താര ആര്‍. നമ്പൂതിരി എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.