ക്രഷര്‍ ആരംഭിക്കുന്നതി​െനതിരെ പ്രദേശവാസികള്‍ രംഗത്ത്

മൂവാറ്റുപുഴ: ജനവാസകേന്ദ്രത്തില്‍ മെറ്റല്‍ ക്രഷര്‍ ആരംഭിക്കുന്നതിെനതിരെ പ്രദേശവാസികള്‍ രംഗത്ത്. കല്ലൂര്‍ക്കാട് പഞ്ചായത്തിലെ കുത്തിയോട് കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ ടാങ്കിന് സമീപം ക്രഷര്‍ ആരംഭിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കിയതിനെതിരെയാണ് ജനങ്ങള്‍ രംഗത്തെത്തിയത്. രണ്ട്‌ ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കുന്ന കുത്തിയോട് കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ ടാങ്കിനോട് ചേര്‍ന്നാണ് ക്രഷര്‍ യൂനിറ്റ് ആരംഭിക്കാന്‍ നീക്കം. ഇവിടെനിന്ന് 500 മീറ്റര്‍ അകലത്തില്‍മാത്രമാണ് പഞ്ചായത്തിലെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ളമെത്തിക്കുന്ന വാട്ടര്‍ ടാങ്ക് സ്ഥിതിചെയ്യുന്നത്. 220 മീറ്റര്‍ ചുറ്റളവില്‍ നിരവധി വീടുകളുമുണ്ട്. ക്രഷറിനെതിരെ പ്രദേശവാസികൾ രംഗത്തുവെന്നങ്കിലും പരാതികളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഏകപക്ഷീയമായി തീരുമാനിച്ച് ക്രഷര്‍ യൂനിറ്റിന് പഞ്ചായത്ത് കമ്മിറ്റി അനുവാദം നല്‍കിയിരുന്നുവെന്ന് ജനങ്ങള്‍ പറഞ്ഞു. ക്രഷര്‍ യൂനിറ്റി​െൻറ മറവില്‍ ക്വാറി ആരംഭിക്കാനും നീക്കം നടത്തുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രീന്‍ചാനല്‍ ചെയര്‍മാനായ കലക്ടറുടെ നിര്‍ദേശപ്രകാരം ടൗണ്‍ പ്ലാനര്‍, പൊല്യൂഷന്‍ കണ്‍ട്രോളര്‍, എൻജിനീയര്‍, സ്‌മാള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം വിവാദ പ്രദേശം സന്ദര്‍ശിച്ച് പരിശോധന നടത്തി. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് നിയമാനുസൃതം മാത്രമേ ക്രഷര്‍ സ്ഥാപിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് പഞ്ചായത്ത് സെക്രട്ടറി വി.കെ. സുഭാഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.