വിശ്വാസ ദീപ്തിയിൽ ഓശാന

ആലപ്പുഴ: ജറൂസലമി​െൻറ തെരുവിലൂടെ, ഒലിവിൻ ചില്ലകളുമേന്തി ജയാരവം മുഴക്കുന്നവർക്കിടയിലൂടെ കഴുതപ്പുറത്ത് യേശുക്രിസ്തു നടത്തിയ രാജകീയ പ്രവേശനത്തി​െൻറ ഓർമയിൽ വിശ്വാസ സാഗരം ഓശാന തിരുനാൾ ആഘോഷിച്ചു. നിസ്സാരമായതിനെപ്പോലും ദൈവിക സാന്നിധ്യം അമൂല്യമായി ഉയർത്തുന്നുവെന്ന് ഓർമിപ്പിച്ച് ദേവാലയങ്ങളിൽ ഓശാന ഞായർ ആഘോഷം നടന്നു. ഇതോടെ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. പലയിടങ്ങളിലും ഉയിർപ്പ് തിരുനാൾ ഒരുക്ക കൺവെൻഷനുകളും ആരംഭിച്ചു. ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്കയിൽ രാവിലെ ആറിന് നടന്ന കുരുത്തോല വെെഞ്ചരിപ്പിനുശേഷം കുർബാനയും അരങ്ങേറി. ദേശീയ തീർഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിൽ പുലർച്ച തന്നെ പ്രാർഥന ജപങ്ങളുമായി വിശ്വാസികൾ പള്ളിയങ്കണത്തിലേക്കെത്തി. രാവിലെ ആറിന് സ​െൻറ്് ആൻറണീസ് ചാപ്പലിൽ കുരുത്തോല വെെഞ്ചരിപ്പ് നടന്നു. തുടർന്ന് കൈകളിൽ കുരുത്തോലകളുമേന്തി ദാവീദിൻ പുത്രന് ഓശാന പാടി വികാരി ഡോ. ഫ്രാൻസിസ് കുരിശിങ്കലി​െൻറ നേതൃത്വത്തിൽ ഇടവക ദേവാലയത്തിലേക്ക് പ്രദക്ഷിണമായി നീങ്ങി. ദിവ്യബലിയും അരങ്ങേറി. തുമ്പോളി സ​െൻറ് തോമസ് മരിയൻ തീർഥാടന കേന്ദ്രത്തിലും വിശ്വാസികളുടെ തിരക്കായിരുന്നു. രാവിലെ ആറിന് പടിഞ്ഞാേറ കുരിശടിയിൽ കുരുത്തോല വെെഞ്ചരിപ്പ് നടന്നു. തുടർന്ന് പ്രദക്ഷിണം, ആഘോഷമായ ദിവ്യബലി എന്നിവയും അരങ്ങേറി. വിശുദ്ധ വാരാചരണത്തോടനുബന്ധിച്ച് തുമ്പോളി പള്ളിയിൽനിന്ന് പാപപരിഹാര യാത്രയും നടന്നു. കർത്താവി​െൻറ പീഡാസഹന യാത്രയുടെ ഓർമക്കായി 14 പാപപരിഹാര വഴികളിലൂടെ പാട്ടും പ്രാർഥനകളുമായാണ് പീഡാസഹന യാത്ര നടന്നത്. പ്രൈമറി സ്കൂളുകളിൽ കംപ്യൂട്ടർ ലാബുകൾ തുടങ്ങാൻ 300 കോടി -മന്ത്രി ചേർത്തല: പ്രൈമറി സ്കൂളുകളിൽ കംപ്യൂട്ടർ ലാബുകൾ തുടങ്ങാൻ 300 കോടി രൂപ െചലവിടുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. വെള്ളിയാകുളം ഗവ. യു.പി സ്കൂളിൽ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്കൂളുകളിൽ ഒാരോ വർഷവും വിദ്യാർഥികൾ കൂടുന്നു. കേരളത്തിലാകെ ഒന്നര ലക്ഷത്തോളം വിദ്യാർഥികൾ സ്വകാര്യ സ്കൂളുകളിൽനിന്ന് ടി.സി വാങ്ങി സർക്കാർ സ്കൂളുകളിൽ ചേർന്നുകഴിഞ്ഞു. വിദ്യാഭ്യാസം മെച്ചപ്പെടുന്നു. വെള്ളിയാകുളം യു.പി സ്കൂൾ വികസനത്തിന് ഒരു കോടി സർക്കാർ അനുവദിക്കും. ഇത് െചലവിടാൻ മാസ്റ്റർ പ്ലാൻ തയാറാക്കാൻ മന്ത്രി സ്കൂൾ അധികൃതരോട് നിർദേശിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ജ്യോതിസ് അധ്യക്ഷത വഹിച്ചു. പ്രഭ മധു, സിന്ധു വിനു, ഡോ. ബേബി കമലം, രേഷ്മ രംഗനാഥ്, ഡി. ബിനിത, സുധർമ സന്തോഷ്, കെ.ജെ. സെബാസ്റ്റ്യൻ, എം. മധു, മറിയാമ്മ, സനിൽനാഥ് കൊച്ചുകരി, കെ.സി. രമേശ് ബാബു, ഹെഡ്മാസ്റ്റർ ഡി. ബാബു, ആർ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. നവോദയ ലാറ്ററൽ എൻട്രി; അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: നവോദയ വിദ്യാലയ സമിതി അടുത്ത അധ്യയന വർഷത്തെ ഒമ്പതാം ക്ലാസിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. www.nszq.org എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. പ്രവേശന പരീക്ഷ മേയ് 19ന് നടത്തും. ജില്ലയിെല ഗവ. സ്കൂൾ, സർക്കാർ അംഗീകൃത സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്നവർക്ക് ചെന്നിത്തല നവോദയ വിദ്യാലയത്തിൽ ഒമ്പതാം ക്ലാസിലെ ഒഴിവുള്ള ഏഴ് സീറ്റിലേക്ക് അപേക്ഷിക്കാം. ഫോൺ: 0479-2320056, 2322571.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.