പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

മൂവാറ്റുപുഴ: നഗരത്തിലെ ഉറവക്കുഴി റേഷൻകടപടിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൊഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടു. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ പൈപ്പ് പൊട്ടിയതോടെ കുടിവെള്ളം കിട്ടാക്കനിയായി മാറി. കടുത്ത വേനലിൽ പ്രദേശത്തെ 200 കുടുംബങ്ങളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പലതവണ നാട്ടുകാർ അധികൃതരെ വിവരമറിയിെച്ചങ്കിലും നടപടിയുണ്ടായില്ല. പ്രധാന പൈപ്പ് പൊട്ടിയതോടെ ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് റോഡിലൂടെ ഒഴുകിപ്പോകുന്നത്. ഇതിനിടെ കിഴക്കേക്കര റോഡിലും കുടിവെള്ള പൈപ്പ് പൊട്ടി ജലം റോഡിലൊഴുകുന്നുണ്ട്. പൈപ്പ് നന്നാക്കി കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് സോളിഡാരിറ്റി മൂവാറ്റുപുഴ യൂനിറ്റ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.