കുഞ്ചിപ്പാറ കോളനി ഏറ്റെടുക്കലും സമഗ്ര വികസന പദ്ധതി പ്രഖ്യാപനവും

കോതമംഗലം: എൻ.ജി.ഒ യൂനിയൻ കുട്ടമ്പുഴ പഞ്ചായത്തിലെ കുടിവെള്ള പദ്ധതി ഉദ്ഘാടനവും മന്ത്രി എം.എം. മണി നിർവഹിച്ചു. 98 കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ നൽകി വിവിധ സർക്കാർ വകുപ്പുകളെ ഏകോപ്പിച്ച് 11 ലക്ഷം രൂപ െചലവഴിച്ച് 200ലേറെ മനുഷ്യാധ്വാനവും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ആൻറണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. കുടുംബങ്ങൾക്കുള്ള കസേര വിതരണം ജോയ്സ് ജോർജ് എം.പി നിർവഹിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി ടി.സി. മാത്തുകുട്ടി, ജില്ല പട്ടികവർഗ വികസന ഓഫിസർ പി. അനിൽകുമാർ, കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ, കെ.കെ. സുനിൽകുമാർ, കെ.എ. അൻവർ എന്നിവർ സംസാരിച്ചു. രാവിലെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ ഗോപി, മെംബർ കാന്തി വെള്ള കയ്യൻ, കെ.എസ്. ഷാനിൽ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി സ്വയംതൊഴിൽ പരിശീലനം, തൊഴിൽ യൂനിറ്റ് രൂപവത്കരണം, മത്സര പരീക്ഷ പരിശീലന ക്ലാസുകൾ, വായനമുറി രൂപവത്കരണമടക്കമുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.