തടിമില്ലിന് തീപിടിച്ചു

പള്ളുരുത്തി: കുമ്പളങ്ങി എസ്.എൻ.ഡി.പി ബസ് സ്റ്റോപ്പിന് സമീപം . ശനിയാഴ്ച പുലർച്ച മൂേന്നാടെ ദീപക് സോമില്ലി​െൻറ ഒരുഭാഗമാണ് കത്തിനശിച്ചത്. തടികളും വയറിങ്ങുകളും നശിച്ചു. സംഭവസമയം അതുവഴി പോയിരുന്ന ഇരുചക്രവാഹനയാത്രികരാണ് വിവരം കുമ്പളങ്ങി ഔട്ട്പോസ്റ്റിൽ അറിയിച്ചത്. പൊലീസ് അറിയിച്ചതനുസരിച്ച് മട്ടാഞ്ചേരി ഫയർഫോഴ്സിൽനിന്ന് സ്റ്റേഷൻ ഓഫിസർ കെ.ജെ. തോമസി​െൻറ നേതൃത്വത്തിലെത്തിയ രണ്ട് യൂനിറ്റുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരും പങ്കാളികളായി. ടിപ്പർലോറി നിയന്ത്രണം തെറ്റി കായലിൽ വീണു പള്ളുരുത്തി: കൊച്ചി തുറമുഖത്ത് പൊട്ടാഷുമായി വന്ന ടിപ്പർ ലോറി നിയന്ത്രണം തെറ്റി കായലിൽ വീണു. ശനിയാഴ്ച പുലർച്ച ഒന്നോടെയാണ് സംഭവം. വോൾവോ ബി.ടി.പി ജെട്ടിയിൽ ചരക്കിറക്കിയശേഷം ലോറി തിരിക്കുമ്പോൾ കായലിലേക്ക് മറിയുകയായിരുന്നു. പോർട്ട് ഫയർസ്റ്റേഷനിൽ നിന്നെത്തിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാഹനത്തി​െൻറ ഡ്രൈവർ സി.പി. ജൂഡിനെ (51) പരിക്കുകളോടെ ആദ്യം പോർട്ട് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. തുറമുഖത്തെ കോസ്റ്റൽ കാർഗോ സർവിസിലെ ജീവനക്കാരനാണ് ഇയാൾ. കായലിൽ മുങ്ങിയ ലോറി ക്രെയിൽ ഉപയോഗിച്ചാണ് പൊക്കിയെടുത്തത്. ചെറിയതോതിൽ നാശമുണ്ട്. രക്തദാന ക്യാമ്പ് മട്ടാഞ്ചേരി: ജമാഅത്തെ ഇസ്ലാമി ഫോർട്ട്കൊച്ചി പ്രാദേശിക യൂനിറ്റ് ഐ.എം.എ കൊച്ചി ഘടകത്തി​െൻറ സഹകരണത്തോടെ രക്തദാനക്യാമ്പ് നടത്തി. തുരുത്തി ദഅ്വത്തുൽ ഇസ്ലാം ട്രസ്റ്റിൽ നടന്ന ക്യാമ്പിന് ജമാഅത്തെ ഇസ്ലാമി ഏരിയ ആക്ടിങ് പ്രസിഡൻറ് എ.എ. മുഹമ്മദ്, നിസാർ മാമു, എം.എച്ച്. അസീസ്, കെ.എം. ആഷിഖ്, പി.ഇസഡ്. സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.