കഞ്ചാവ് ഉപയോഗിച്ച 12 പേർ അറസ്​റ്റിൽ

മരട്: കഞ്ചാവ് ഉപയോഗിച്ചതിന് 12 പേരെ മരടിലെ വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തു. മരട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽെപട്ട വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഉപയോഗിച്ചതിന് 12 പേർക്കെതിരെ കേസെടുത്തത്. മരട് സ്വദേശികളായ പ്രിൻസ്(21), ഗോഡ്സൺ(19), വിഷ്ണുപ്രിയൻ (22), കുണ്ടന്നൂർ സ്വദേശികളായ സബിൻ (30), രജിത്ത് (33), കോട്ടയം സ്വദേശികളായ സനിൽ (19), സൗരവ് (19), കൊല്ലം സ്വദേശിയായ നെഫിൻ (18), തൃശൂർ സ്വദേശിയായ സോണറ്റ് (28), പാലക്കാട് സ്വദേശിയായ നസീഫ് (21), ആലുവ സ്വദേശിയായ വിശാൽ, മലപ്പുറം സ്വദേശിയായ പ്രജുൺ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മരട് എസ്.ഐ ആൻറണി ജോസഫ് നെറ്റൊ, എസ്.ഒ.ജി അംഗങ്ങളായ സി.പി.ഒ അരുൺരാജ്, ഗുജ്റാൾ സി. ദാസ്, പ്രദീപ് വി.പി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.