യു.ഡി​.എഫ്​ സർക്കാർ ഹെലികോപ്ടര്‍ യാത്രക്ക്​ ചെലവിട്ടത് 1.70 കോടി

കൊച്ചി: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സര്‍ക്കാര്‍ ഹെലികോപ്ടര്‍ യാത്രക്കായി ചെലവിട്ടത് 1.70 കോടി. വിവരാവകാശ രേഖയിലൂടെയാണ് ഹെലികോപ്ടർ യാത്രക്കായി പണം ചെലവഴിച്ചതി​െൻറ കണക്കുകൾ പുറത്തുവന്നത്. 2011ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭ അധികാരമേറ്റതിന് ശേഷം 2013 മുതല്‍ 2016 വരെയുള്ള രണ്ടര വര്‍ഷത്തിനിടെ മുഖ്യമന്ത്രി ഏഴുതവണ ഹെലികോപ്ടർ യാത്ര നടത്തി. ഇതിനായി 1.2 കോടിയാണ് ചെലവഴിച്ചത്. ഉമ്മൻ ചാണ്ടിക്ക് പുറമെ അന്നത്തെ സ്പീക്കര്‍ ജി.കാര്‍ത്തികേയ​െൻറ ഭൗതികാവശിഷ്ടങ്ങൾ ഹെലികോപ്ടർ മുഖേന എത്തിക്കാൻ 17.21 ലക്ഷം ചെലവിട്ടു. 2016 ഏപ്രില്‍ 30ന് കൃഷി മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചേര്‍ന്ന് നടത്തിയ ഹെലികോപ്ടര്‍ യാത്രക്ക് ചെലവായത് 9.75 ലക്ഷമാണെന്നും വിവരാവകാശ പ്രവർത്തകനായി രാജു വാഴക്കാലക്ക് ലഭിച്ച രേഖയില്‍ പറയുന്നു. ഇതിന് വകയിരുത്തിയ തുക ഏതുഫണ്ടിൽ നിന്നാണെന്ന് വിവരാവകാശരേഖയിൽ സൂചനയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.