താലൂക്ക് സമ്മേളനം

മൂവാറ്റുപുഴ: ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ മൂവാറ്റുപുഴ താലൂക്ക് സമ്മേളനവും െതരഞ്ഞെടുപ്പും േപഴക്കാപ്പിള്ളി ബദരിയ മദ്റസയിൽ നടന്നു. താലൂക്ക് പ്രസിഡൻറ് വി.എച്ച്. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സി.എ മൂസ മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി. മുഹമ്മദ്‌ തൗഫീഖ് മൗലവി കെ.കെ. നാസിറുദ്ദീൻ ബാഖവി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ. നാസിറുദ്ദീൻ ബാഖവി (പ്രസി.) ടി.എച്ച് . ഷമീർ മൗലവി (ജന. സെക്ര.), ടി.എം. അലി ബാഖവി (ട്രഷ.). പതിനേഴംഗ പ്രവർത്തക സമിതിയെ െതരഞ്ഞെടുത്തു. പി.എം. നാസിറുദ്ദീൻ മൗലവി സ്വാഗതവും ടി.എച്ച്. ഷമീർ മൗലവി നന്ദിയും പറഞ്ഞു. സ്കൂൾ വാർഷികം മൂവാറ്റുപുഴ: കുന്നയ്ക്കാൽ ഗവ. യു.പി സ്കൂൾ വാർഷിക സമ്മേളനവും യാത്രയയപ്പ് യോഗവും വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി. യാക്കോബ് അധ്യക്ഷത വഹിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ കെ.പി. രാജനുള്ള ഉപഹാര സമർപ്പണം ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു ഐസക് നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീല മത്തായി പ്രതിഭകളെ ആദരിച്ചു. എൻഡോവ്മ​െൻറുകളുടെ വിതരണം വികസനകാര്യ ഉപസമിതി അധ്യക്ഷ സുജാത സതീശൻ നിർവഹിച്ചു. ഉപജില്ല പ്രതിഭകളെ ബി.പി.ഒ എൻ.ജി. രമാദേവി ആദരിച്ചു. രജിത സുധാകരൻ, എ.എസ്. അയ്യപ്പൻ മാസ്റ്റർ, എ.സി. എൽദോസ്, സാബു പി. വാഴയിൽ, രാമൻ തടത്തിക്കുഴിയിൽ എൻ.കെ. ബിജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.