കൊച്ചി: വിവരാവകാശ നിയമപ്രകാരം യഥാസമയം വിവരം നൽകുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്ന പരാതിയുമായി മുൻ സംസ്ഥാന വിവരാവകാശ കമീഷണർ വി.വി. ഗിരി മുഖ്യ വിവരാവകാശ കമീഷണർക്ക് മുന്നിൽ. ബന്ധപ്പെട്ടവരോട് വിശദീകരണം തേടിയ കമീഷൻ, മറുപടി നൽകാൻ ഫീസായി ഇൗടാക്കിയ പണം പരാതിക്കാരന് മടക്കി നൽകാനും നിർദേശിച്ചു. വിവരാവകാശ നിയമപ്രകാരം ധനകാര്യ വകുപ്പിലെ ചില രേഖകളുടെ പകർപ്പുകൾ ആവശ്യപ്പെട്ടാണ് ഗിരി വകുപ്പിലെ സംസ്ഥാന ഇൻഫർമേഷൻ ഒാഫിസറുടെ ചുമതലയുള്ള അണ്ടർ സെക്രട്ടറിക്ക് 2017 ജനുവരി ആറിന് അപേക്ഷ നൽകിയത്. എന്നാൽ, 15 പേജ് വരുന്ന മറുപടിക്ക് 30 രൂപ ഫീസ് അടക്കണമെന്ന നിർദേശമാണ് ഫെബ്രുവരി ഒമ്പതിന് പരാതിക്കാരന് ലഭിക്കുന്നത്. അപ്പോഴേക്കും നിയമപ്രകാരം മറുപടി നൽകേണ്ട പരമാവധി സമയപരിധിയായ 30 ദിവസം കഴിഞ്ഞിരുന്നു. എങ്കിലും ആവശ്യപ്പെട്ട പ്രകാരം ഫീസ് അടച്ചു. ഇതിെൻറ ചെലാൻ ഫെബ്രുവരി 14ന് ഒാഫിസിൽ ലഭിച്ചിട്ടും ആവശ്യപ്പെട്ട വിവരങ്ങൾ പരാതിക്കാരന് അയച്ചുനൽകുന്നത് മാർച്ച് എട്ടിനാണ്. സമയപരിധി കഴിഞ്ഞ് നൽകുന്ന മറുപടിക്ക് ഫീസ് ഇൗടാക്കാൻ പാടില്ലെന്നിരിേക്ക, തനിക്ക് മൊത്തം ചെലവായ 264 രൂപ മടക്കിനൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ അപ്പീൽ അതോറിറ്റിയായ ധനവകുപ്പിലെ അഡീഷനൽ സെക്രട്ടറിയെ സമീപിച്ചു. ഇൗ അപേക്ഷ തള്ളിയതിനെത്തുടർന്നാണ് മുഖ്യ വിവരാവകാശ കമീഷണർക്ക് പരാതി നൽകിയത്. പരാതിക്കാരന് യഥാസമയം വിവരങ്ങൾ ലഭ്യമാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കമീഷണർ കണ്ടെത്തി. 30 ദിവസത്തിനകം മറുപടി നൽകാൻ കഴിഞ്ഞില്ലെന്നിരിേക്ക ഫീസ് ഇൗടാക്കിയ നടപടി നിയമവിരുദ്ധമാണെന്നും നിരീക്ഷിച്ചു. തുടർന്നാണ് ഫീസ് മടക്കിനൽകാനും തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഇൗടാക്കി സർക്കാറിലേക്ക് അടക്കാനും ഉത്തരവിട്ടത്. ധന വകുപ്പ് സെക്രട്ടറി 20 ദിവസത്തിനകം വിശദീകരണം നൽകണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.