ജനസേവ കാരുണ്യഭവന പദ്ധതി: രണ്ടാം വീട്​ നിർമാണം തുടങ്ങി

മേക്കാട്: ജനസേവ കാരുണ്യഭവന പദ്ധതിയുടെ രണ്ടാം വീട് നിർമാണം ആരംഭിച്ചു. ആലുവ കനാല്‍ പുറമ്പോക്കിലെ കുടിലിൽ താമസിക്കുന്ന നട്ടെല്ലിന് ക്ഷതം സംഭവിച്ച ജയ്സ​െൻറ കുടുംബത്തിനാണ് വീട് നിർമിക്കുന്നത്. ഭാര്യ കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. മകള്‍ കെ.ജെ. അനുമോള്‍ ബി.എഡ് വിദ്യാര്‍ഥിനിയാണ്. അനുമോളുടെ ജീവിതാവസ്ഥ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റീത്താമ്മയാണ് ജനസേവയെ അറിയിച്ചത്. തുടര്‍ന്ന് ജനസേവ സൗജന്യമായി മൂന്നേകാല്‍ സ​െൻറ് സ്ഥലം നൽകി. വൈ.എം.സി.എ ഡയറക്ടര്‍ ബേബി പി. കുര്യനാണ് ഭവനനിർമാണത്തിന് സഹായം നല്‍കുന്നത്. മേക്കാട് ജനസേവ ബോയ്സ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസും കേരള മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനുമായിരുന്ന ജസ്റ്റിസ് ജെ.ബി. കോശി ശിലാസ്ഥാപനം നിര്‍വഹിച്ചു. മുന്‍ മന്ത്രി ജോസ് തെറ്റയില്‍ സന്ദേശം നല്‍കി. വൈ.എം.സി.എ പ്രസിഡൻറ് തോമസ് എബ്രഹാം അധ്യക്ഷത വഹിച്ചു. ബേബി കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റര്‍ റീത്താമ്മ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി എല്‍ദോ, കെ.പി. പോള്‍സണ്‍, എന്‍.വി. എല്‍ദോ, ജനസേവ ഭാരവാഹികളായ ജോസ് മാവേലി, ചാര്‍ളി പോള്‍, ക്യാപ്റ്റന്‍ എസ്.കെ. നായര്‍, ജോബി തോമസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.