കാറും കെ.എസ്​.ആർ.ടി.സി ബസും കൂട്ടിയിടിച്ച് യുവാവ്​ മരിച്ചു

പെരുമ്പാവൂർ: എം.സി റോഡിലെ മലമുറിയിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പാലക്കാട് ശ്രീപഥം വീട്ടിൽ ഗോപിദാസി​െൻറ മകൻ ദീപക് ആണ് (26) മരിച്ചത്. ഗോപിദാസിനും ഭാര്യ സുജാതക്കും പരിക്കേറ്റു. ഇവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴച വൈകീട്ട് അഞ്ചിനായിരുന്നു അപകടം. ഒറ്റപ്പാലം എക്സൈസ് ഇൻസ്പെക്ടറായ ഗോപിദാസും കുടുംബവും മൂവാറ്റുപുഴയിൽനിന്ന് പാലക്കാേട്ടക്ക് പോകുകയായിരുന്നു. മൂവാറ്റുപുഴ ഭാഗത്തേക്കു പോയ കെ.എസ്.ആർ.ടി.സി ബസാണ് ഇടിച്ചത്. കാർ മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടെയാണ് അപകടം. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ദീപകിനെ പുറത്തെടുക്കാൻ സാധിച്ചില്ല. പൊലീസും ഫയർഫോഴ്സും എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ദീപകിനെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം പെരുമ്പാവൂർ സാൻജോ ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.