മദ്യനയത്തിൽ സർക്കാർ നിലപാട് ജനവിരുദ്ധം ^പി.ഡി.പി

മദ്യനയത്തിൽ സർക്കാർ നിലപാട് ജനവിരുദ്ധം -പി.ഡി.പി കൊച്ചി: അടച്ചുപൂട്ടിയ മദ്യഷാപ്പുകൾ തുറക്കാൻ പഞ്ചായത്തുകളെ ജനസംഖ്യയുടെ തോത് കുറച്ച് നഗരവത്കരിച്ചതായി പ്രഖ്യാപിക്കുന്ന സർക്കാർ നിലപാട് ജനവിരുദ്ധവും ചെരിപ്പിനൊപ്പിച്ച് കാൽ മുറിക്കുന്നത് പോലെയുമാണെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ് റഹ്മാൻ അഭിപ്രായപ്പെട്ടു. നേരേത്ത വിദ്യാലയങ്ങളുെടയും ആരാധനാലയങ്ങളുെടയും ദൂരപരിധി കുറച്ച് നൂറുകണക്കിന് മദ്യവിൽപനശാലകൾ തുറക്കാൻ അനുമതി കൊടുത്ത സർക്കാർ അടച്ചുപൂട്ടിയ ബാക്കി മദ്യഷാപ്പുകൾകൂടി തുറക്കാനാണ് പുതിയ നിലപാട് സ്വീകരിച്ചിട്ടുള്ളത്. സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.പി സിൽവർ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന ജില്ല കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിൽവർ ജൂബിലി ജില്ല വിളംബര ജാഥ 25ന് കാഞ്ഞിരമറ്റത്തുനിന്ന് ആരംഭിച്ച് പായിപ്ര കവലയിൽ സമാപിക്കും. ജില്ല പ്രസിഡൻറ് വി.എം. അലിയാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, സെക്രേട്ടറിയറ്റ് അംഗം എൻ.കെ. മുഹമ്മദ് ഹാജി, ജില്ല സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, ജില്ല വൈസ് പ്രസിഡൻറ് ടി.പി. ആൻറണി, ജില്ല ജോയൻറ് സെക്രട്ടറിമാരായ പി.എം. ബഷീർ, ഷിഹാബ് ചേലക്കുളം, മെഹബൂബ് കൊച്ചി, ജില്ല ട്രഷറർ ഫൈസൽ മാടവന, ജനകീയാരോഗ്യവേദി സംസ്ഥാന സെക്രട്ടറി മനാഫ് വേണാട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.