ചെങ്ങന്നൂരിൽ എന്‍.ഡി.എ പ്രചാരണം തുടങ്ങി

ചെങ്ങന്നൂര്‍: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ളയുടെ പ്രചാരണങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. മണ്ഡലത്തിൽ ഏറ്റവും ആദ്യം പ്രചാരണം ആരംഭിച്ച ശ്രീധരൻ പിള്ള സ്ഥാനാർഥിത്വം സംബന്ധിച്ച ഒൗദ്യോഗികപ്രഖ്യാപനത്തിന് കാത്തിരിക്കുകയായിരുന്നു. വ്യാഴാഴ്ച ഡൽഹിയിൽ ഒൗദ്യോഗികപ്രഖ്യാപനമുണ്ടായി പിറ്റേന്ന് രാവിലെതന്നെ പ്രചാരണം തുടങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ കല്ലിശ്ശേരി ടി.ബി ജങ്ഷനില്‍ എത്തിയ സ്ഥാനാര്‍ഥിയെ എൻ.ഡി.എ പ്രവര്‍ത്തകര്‍ ആവേശത്തോടെ സ്വീകരിച്ചു. ഉമയാറ്റുകര മുത്താരമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മണ്‍പാത്ര നിര്‍മാണമേഖലയിലെ മുതിര്‍ന്ന അംഗം 96കാരനായ തമ്പി കറുപ്പനില്‍നിന്ന് അനുഗ്രഹം സ്വീകരിച്ചു. തുടര്‍ന്ന്, മണ്ഡലത്തിൽ അവശേഷിക്കുന്ന മണ്‍പാത്ര നിർമാണ യൂനിറ്റ് സന്ദര്‍ശിച്ചു. മേഖലയിൽ പ്രവർത്തിക്കുന്ന കുഞ്ഞന്‍ ശിവശങ്കരന്‍, വി.കെ. ഉണ്ണി, ചെല്ലമ്മ, തുളസി എന്നിവരില്‍നിന്ന് ഈ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കി. കേരള മണ്‍പാത്ര നിർമാണ സമുദായസഭ സംസ്ഥാന സെക്രട്ടറി ടി.കെ. ചന്ദ്രന്‍ അദ്ദേഹത്തെ അനുഗമിച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എം.വി. ഗോപകുമാര്‍, ചെങ്ങന്നൂര്‍ നിയോജക മണ്ഡലം പ്രസിഡൻറ് സജു ഇടക്കല്ലില്‍, യുവമോര്‍ച്ച സംസ്ഥാന മീഡിയസെല്‍ കണ്‍വീനറും സംസ്ഥാനസമിതി അംഗവുമായ ശ്രീരാജ് ശ്രീവിലാസം, ബി.ജെ.പി തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി എസ്.കെ. രാജീവ്, കര്‍ഷകമോര്‍ച്ച ജില്ല ജനറൽ സെക്രട്ടറി ഡി. വിനോദ് കുമാര്‍, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിമാരായ അജി ആര്‍. നായര്‍, പ്രമോദ് കാരക്കാട്, ഗണേഷ്കുമാര്‍, ഉമേഷ്‌ ഉണ്ണി, പി.ടി. ലിജു, രാധാകൃഷ്ണന്‍ വള്ളിയില്‍, മനു കുഞ്ഞന്‍ എന്നിവരടക്കമുള്ള പ്രവര്‍ത്തകരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.