പ്ലാസ്​റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു

ചെങ്ങന്നൂര്‍: നഗരസഭ ആരോഗ്യവിഭാഗത്തി​െൻറ നേതൃത്വത്തില്‍ നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് കാരി ബാഗുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. കുറ്റക്കാരായി കണ്ട സ്ഥാപനങ്ങളുടെ പേരില്‍ കേസെടുത്ത് പിഴ ഈടാക്കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു. ഇടതുമുന്നണിക്ക് പിന്തുണ നല്‍കും ചെങ്ങന്നൂര്‍: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പില്‍ ജനതാദള്‍(യു) ഇടതുമുന്നണി സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതി​െൻറ ഭാഗമായി പഞ്ചായത്ത് ബൂത്തുതല പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ ചേരുന്ന യോഗങ്ങള്‍ 16നകം പൂര്‍ത്തീകരിക്കും. 17ന് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. യോഗം കണ്ടല്ലൂര്‍ ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ആര്‍. പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേല്‍ മുഖ്യ പ്രഭാഷണം നടത്തി. കടകള്‍ കത്തിനശിച്ച സംഭവം: വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം ചെങ്ങന്നൂര്‍: കഴിഞ്ഞദിവസം ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡില്‍ തീപിടിത്തത്തില്‍ നശിച്ച കട ഉടമകളായ വ്യാപാരികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെങ്ങന്നൂര്‍ യൂനിറ്റ് ആവശ്യപ്പെട്ടു. മാര്‍ക്കറ്റ് റോഡിലെ ചൈനീസ് സൂപ്പര്‍മാര്‍ക്കറ്റും സമീപത്തെ പച്ചക്കറി കടയുമാണ് കത്തിനശിച്ചത്. 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ദിവസങ്ങളായി തകരാറിലായ സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍നിന്നാണ് കടയിലേക്ക് തീ പടര്‍ന്നതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നതെന്നും ചെങ്ങന്നൂര്‍ ഫയര്‍ഫോഴ്‌സും പൊലീസും എത്തിയത് വൈകിയാണെന്നും വ്യാപാരികള്‍ ആരോപിച്ചു. യൂനിറ്റ് പ്രസിഡൻറ് ബാബുജി ജയ്ഹിന്ദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജേക്കബ് സ്‌കറിയ, ട്രഷറര്‍ സുരേഷ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ ടി.കെ. ഗോപിനാഥന്‍ നായര്‍, രഞ്ജിത്ത്, അനില്‍, ജോണ്‍ മാത്യു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.