മാർ ജോർജ് ആലഞ്ചേരിയെ വധിക്കാൻ ശ്രമം നടന്നതായി പരാതി

കൊച്ചി: സീറോ മലബാർ സഭ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ വധിക്കാൻ ശ്രമം നടത്തിയതായി പരാതി. ഇന്ത്യൻ കാത്തലിക് ഫോറം പ്രസിഡൻറ് അഡ്വ. മെൽബിൻ മാത്യു ആണ് അസി. കമീഷണർ കെ. ലാൽജിക്ക് പരാതി നൽകിയത്. സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. അഗസ്റ്റിൻ വട്ടോളി, ഫാ. പോൾ തേലക്കാടൻ, ഫാ. ജോസഫ് പാറേക്കാട്ടിൽ, ഫാ. പോൾ കരേടൻ, ഫാ. ബെന്നി മാരാംപറമ്പിൽ, ഫാ. ജോയ്സ് കൈതക്കോട്ടിൽ, അന്ന ഷിബി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തി​െൻറ നേതൃത്വത്തിലുള്ള 'സേവ് എ ഫാമിലി' എന്ന സംഘടനയുടെ മറവിൽ ഫാ. അഗസ്റ്റിൻ വട്ടോളിയുടെ നേതൃത്വത്തിൽ മാവോവാദികൾക്കും മറ്റു തീവ്രവാദ സംഘടനകൾക്കും സഹായം ചെയ്യുന്നതായി അറിഞ്ഞതിനെത്തുടർന്ന് ഇരുവെരയും താക്കീത് ചെയ്തിരുന്നതായും ഇതാണ് കർദിനാളിനോടുള്ള വിരോധത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു. കർദിനാളിനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ 2017 ഡിസംബറിൽ ആറ് ഗുണ്ടകളെ റിന്യൂവൽ സ​െൻററിലും ഒരുദിവസം എറണാകുളം ബിഷപ്സ് ഹൗസിലും താമസിപ്പിച്ചതായും എന്നാൽ പദ്ധതി നടക്കാതെ പോകുകയായിരുന്നു. അന്ന ഷിബി എന്ന സ്ത്രീയുടെ നേതൃത്വത്തിൽ 2017 ഡിസംബർ 23ന് പത്തോളം ഗുണ്ടകൾ കർദിനാളിനെ തടഞ്ഞുവെക്കുകയും ക്രിസ്മസ് രാത്രി കുർബാന അർപ്പിച്ചാൽ ജീവൻ ഇല്ലാതാക്കി കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.