ആനപ്പാറ ജങ്ഷനിലെ അപകടക്കെണിയായ കാനകള്‍ മൂടുന്നു

അങ്കമാലി: തുറവൂര്‍, മഞ്ഞപ്ര, മൂക്കന്നൂര്‍, അയ്യമ്പുഴ പഞ്ചായത്തുകളിലെ പ്രധാന റോഡുകള്‍ സംഗമിക്കുന്ന ആനപ്പാറ ജങ്ഷനിലെ അപകടക്കെണിയായിരുന്ന കാനകള്‍ പൈപ്പിട്ട് മൂടുന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനപ്പാറയില്‍ വെള്ളം തിരിക്കുന്നതിന് കോണ്‍ക്രീറ്റ് പൈപ്പ് സ്ഥാപിച്ച് കാന മൂടുന്നതിന് ലീഡിങ് ചാനല്‍ പദ്ധതി അനുവദിച്ചു. 12 ലക്ഷം രൂപയാണ് അടങ്കല്‍ തുക. കാലടി മരോട്ടിച്ചോട്ടില്‍നിന്ന് ആരംഭിച്ച് തുറവൂര്‍, ആനപ്പാറ, ദേവഗിരി വഴി പൂതംകുറ്റിയിലേക്കുള്ള പൊതുമരാമത്ത് വകുപ്പി​െൻറ റോഡില്‍ ആനപ്പാറപ്പള്ളിയുടെയും ഫാത്തിമ മാതാ സ്‌കൂളി​െൻറയും മുന്നില്‍ ഉണ്ടായിരുന്ന മൂന്ന് മീറ്റര്‍ ആഴമുള്ള കാന യാത്രക്കാർക്ക് ഭീഷണിയായിരുന്നു. മഞ്ഞപ്ര ജലസേചന കനാലി​െൻറ സ്പൗട്ടില്‍നിന്ന് കര്‍ഷകര്‍ വെള്ളം തിരിക്കാന്‍ ഉപയോഗിച്ചിരുന്ന കാന കര്‍ഷകര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ദുരിതം വിതച്ചിരുന്നു. റോഡില്‍നിന്ന് നിരന്തരം മണ്ണും മാലിന്യങ്ങളും വീഴുന്നതുമൂലം കര്‍ഷകര്‍ക്ക് സുഗമമായി വെള്ളം തിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനും ഇടമില്ല. ടൂവീലര്‍ യാത്രക്കാര്‍ കാനയില്‍ വീഴുന്നത് നിത്യസംഭവമായിരുന്നു. ഈ സാഹചര്യത്തില്‍ നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് മൂന്ന് അടി വ്യാസമുള്ള കോണ്‍ക്രീറ്റ് പൈപ്പുകളാണ് സ്ഥാപിക്കുന്നത്. 200 മീറ്റര്‍ നീളം വരും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ആനപ്പാറ ജങ്ഷനില്‍ റോഡ് കൂടുതല്‍ ഗതാഗതയോഗ്യമാകും. പദ്ധതിയുടെ നിർമാണോദ്ഘാടനം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ നിര്‍വഹിച്ചു. തുറവൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.വൈ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എം. വര്‍ഗീസ് പദ്ധതി വിശദീകരണം നടത്തി. മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡൻറ് ചെറിയാന്‍ തോമസ്, മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ജയ രാധാകൃഷ്ണന്‍, വിന്‍സ​െൻറ്, ഫാ. ബേസില്‍ പുഞ്ചപുതുശ്ശേരി, സില്‍വി ബൈജു, സിജു ഈരാളി, ഗ്രേസി റാഫേല്‍, എം.എം. ജയ്‌സണ്‍, ടി.ടി. പൗലോസ്, സ്വപ്ന ജോയി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.