മാരിയപ്പ​െനയും കുടുംബ​െത്തയും സന്ദർശിച്ചു

നീർക്കുന്നം: മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന തമിഴ്നാട് സ്വദേശികളായ മാരിയപ്പെനയും കുടുംബെത്തയും മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതിക സുഭാഷ് സന്ദർശിച്ചു. 19 വർഷമായി തെരുവോരങ്ങളിൽ കഴിഞ്ഞുവന്ന ഇവരെ നാട്ടുകാരുടെ സഹായത്താൽ കാക്കാഴം കമ്പിവളപ്പിൽ വാടകക്ക് താമസിപ്പിച്ചിരുന്നു. മാരിയപ്പ​െൻറ ഇരു വൃക്കകളും തകരാറിലാണ്. പ്രമേഹം കൂടി വലത് കാൽപത്തി മുറിച്ചുമാറ്റി. ഭാര്യ തിലകയും മൂത്തമകൾ മാസണിയും ആക്രി സാധനങ്ങൾ പെറുക്കി വിറ്റാണ് മാരിയപ്പന് മരുന്ന് വാങ്ങുന്നത്. കുടുംബത്തിന് ആവശ്യമായ സഹായം നൽകണമെന്ന് പ്രവർത്തകരോട് ലതിക സുഭാഷ് നിർദേശിച്ചു. കായൽ സൗന്ദര്യം മികച്ചതാക്കാൻ പദ്ധതി ചേര്‍ത്തല: നഗരത്തിലെ കായല്‍തീരം സൗന്ദര്യവത്കരിച്ച് വിനോദസഞ്ചാര കേന്ദ്രമാക്കുന്നു. ചേർത്തല ടി.ബിക്ക് സമീപം കുറിയമുട്ടം കായലിനോട് ചേര്‍ന്ന എ.എസ് കനാൽ തീരമാണ് ഒരു കോടിയോളം രൂപ െചലവഴിച്ച് സൗന്ദര്യവത്കരിക്കുന്നത്. തോടി​െൻറ ആഴം കൂട്ടി ഹൗസ്ബോട്ടുകൾ ഇവിടേക്ക് വരുത്തുന്നതിനും പെഡൽ ബോട്ട് സേവനം ഉൾപ്പെടെ ലഭ്യമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ഇവിടെ ഉണ്ടായിരുന്ന പഴയകാല ബോട്ട്ജെട്ടി നിലനിര്‍ത്തിയാണ് നിര്‍മാണം നടക്കുന്നത്. ചേർത്തല നഗരവാസികൾക്ക് ഉല്ലാസത്തിനും ഒഴിവുസമയങ്ങൾ െചലവഴിക്കുന്നതിനും പാർക്ക് ഉണ്ടായിരുന്നില്ല. കനാൽ തീരത്ത് ടൈലുകൾ പാകും. മരങ്ങൾക്ക് സമീപത്തായി തണൽ കേന്ദ്രങ്ങളും ഒരുക്കും. വേമ്പനാട്ടുകായലിലൂടെ ഹൗസ്ബോട്ടുകൾ ചേർത്തല ടി.ബി ജെട്ടിയിൽ എത്തിയാൽ സമീപത്തെ ചെറിയ തുരുത്തുകളിലേക്കും കായലുകളിലേക്കും സർവിസ് നടത്താനും അതുവഴി വിദേശ വിനോദസഞ്ചാരികളെ ഉൾപ്പെടെ ഇവിടേക്ക് ആകർഷിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. നേരേത്ത, 80 ലക്ഷത്തോളം രൂപ െചലവഴിച്ച് ടി.ബി കനാൽ നവീകരണം നടത്തിയിരുന്നു. ആലപ്പുഴയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് എ.എസ്. കനാലെങ്കിലും കഞ്ഞിക്കുഴി ഭാഗത്ത് ദേശീയപാതയിൽ കനാൽ മുറിഞ്ഞിട്ടുണ്ട്. മാത്രമല്ല, മറ്റ് പല ഭാഗങ്ങളിലും ബണ്ട് കെട്ടി റോഡും നിർമിച്ചിട്ടുണ്ട്. ഇവിടെ പാലങ്ങൾ നിർമിച്ച് കനാലിലെ ജലഗതാഗതം സാധ്യമാക്കിയാൽ ആലപ്പുഴ മുതല്‍ ചേര്‍ത്തല വരെയുള്ള മേഖലയില്‍ വലിയ വികസന സാധ്യതകള്‍ക്ക് വഴി തുറക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.