അയ്യമ്പുഴ പഞ്ചായത്ത് 2018-19 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു

കാലടി: അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.19.91കോടി വരവും 19.78 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡൻറ് പി.യു. ജോമോനാണ് അവതരിപ്പിച്ചത്. ഉൽപാദന മേഖലക്ക് 43 ലക്ഷവും റോഡ് ആസ്തി വികസനത്തിന് 2.5 കോടിയും തൊഴിലുറപ്പ് പദ്ധതിക്ക് നാല് കോടിയും വിവിധ ക്ഷേമ പെൻഷനുകൾക്കായി നാല് കോടി രൂപയും നീക്കിെവച്ചിട്ടുണ്ട്. പൊതുശ്മശാന നിർമാണത്തിന് 10 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ലൈഫ് മിഷ​െൻറ ഭാഗമായി ഭവനസമുച്ചയം പണിയാൻ നാലുകോടി വകയിരുത്തിയിട്ടുണ്ട്. ചുള്ളി ഗവ. എൽ.പി സ്കൂളി​െൻറ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ 25 ലക്ഷം രൂപയും അയ്യമ്പുഴ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 10 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. കമ്യൂണിറ്റി ഹാൾ പണിയാൻ 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. യുവജനങ്ങൾക്കായി കേരളോത്സവ നടത്തിപ്പിനും പി.എസ്.സി കോച്ചിങ് സ​െൻററി​െൻറ പ്രവർത്തനങ്ങൾക്കായി രണ്ടുലക്ഷം രൂപയും നീക്കിെവച്ചിട്ടുണ്ട്. പ്ലാേൻറഷൻ കോർപറേഷനിലെ തൊഴിലാളികൾക്കായി എല്ലാ കലക്റ്റിങ് സ്റ്റേഷനുകളിലും പൊതു ടോയലറ്റ് നിർമിക്കാനും ഏഴുലക്ഷം വകയിരുത്തിയിട്ടുണ്ട്. പ്രസിഡൻറ് നീതു അനു അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.