ഇത് മാറമ്പിള്ളിയിലെ കുട്ടികൾ രചിക്കുന്ന കോൽകളി ചരിത്രം

കൊച്ചി: എം.ജി സർവകലാശാല കലോത്സവ ചരിത്രത്തിൽ കോൽകളി മത്സരത്തിൽ ഒന്നാംസ്ഥാനക്കാരുണ്ടെങ്കിൽ അത് മാറമ്പിള്ളി എം.ഇ.എസി​െൻറ ചുണക്കുട്ടികളാണ്. നാല് വർഷമായി തുടരുന്ന വിജയ പരമ്പരക്ക് തടയിടാൻ ഇക്കുറിയും മറ്റൊരു ടീമിനുമായില്ല. അതേസമയം മത്സരം കഴിഞ്ഞ് വേദിവിട്ടിറങ്ങിയ ഉടൻ ഈ വിദ്യാർഥികൾ മർദനത്തിനിരയായി. രണ്ടാം സ്ഥാനത്തെത്തിയത് എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥികളാണ്. ചങ്ങനാശ്ശേരി സ​െൻറ് ജോസഫ് കോളജ് മൂന്നാം സ്ഥാനവും നേടി. 2015ലാണ് കോൽകളി എം.ജി സർവകലാശാല കലോത്സവത്തിൽ ഇനമായി ചേർക്കുന്നത്. അന്നുമുതൽ ഇന്നുവരെ മാറമ്പിള്ളി എം.ഇ.എസ് കോളജിലെ വിദ്യാർഥികൾക്കാണ് ഒന്നാം സ്ഥാനം. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തിലെ സന്ദർഭങ്ങളാണ് കോൽകളിയിലൂടെ ഇവർ വിവരിച്ചത്. ത്വായിഫി​െൻറ താഴ്വാരത്തിൽ പ്രവാചകൻ നേരിട്ട വിഷമഘട്ടങ്ങളും ബദർ ചരിത്രവുമെല്ലാം തന്മയത്തത്തോടെ അവതരിപ്പിച്ചു. മാഹിൻ പാനായിക്കുളമാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. ദഫ്മുട്ട്മൽസരത്തിലും എം.ഇ.എസ് കോളജ് ടീമിന് തന്നെയാണ് ഒന്നാംസ്ഥാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.