മുസ്‌ലിം ലീഗ് പ്രവർത്തക കൺവെൻഷൻ

ആലുവ: ജനാധിപത്യ മതേതര മാർഗത്തിൽ ന്യൂനപക്ഷങ്ങളെ ശാക്തീകരിച്ച് പൊതുസമൂഹത്തിനൊപ്പം എത്തിക്കുന്നതിൽ മുസ്‌ലിം ലീഗ് വഹിച്ച പങ്ക് മഹത്തരമാണെന് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എം.എൽ.എ പറഞ്ഞു. മുസ്‌ലിം ലീഗ് വാർഷിക ദിനത്തി​െൻറ ഭാഗമായി ആലുവ ടൗൺ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പിന്നാക്ക ജനവിഭാഗങ്ങൾക്കൊപ്പം എന്നും മുസ്‌ലിം ലീഗ് നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൗൺ പ്രസിഡൻറ് പി.എ. അബ്‌ദുൽ സമദ് അധ്യക്ഷത വഹിച്ചു. യാസർ അഹമ്മദ്, വി.ഇ. അബ്‌ദുൽ ഗഫൂർ എന്നിവരെ ആദരിച്ചു. യൂത്ത് ലീഗ് ദേശീയ കോഒാഡിനേറ്റർ ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം വി.കെ. ബീരാന്‍, ജില്ല ജനറൽ സെക്രട്ടറി വി.ഇ അബ്ദുൽ ഗഫൂര്‍, നിയോജക മണ്ഡലം പ്രസിഡൻറ് എം.കെ.എ. ലത്തീഫ്, ജനറൽ സെക്രട്ടറി പി.എ. താഹിർ, ട്രഷറര്‍ പി.കെ.എ. ജബാര്‍, സെന്‍ട്രല്‍ ജുമ മസ്ജിദ് ഇമാം കെ.എം. ബഷീര്‍ ഫൈസി, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡൻറ് കെ.കെ. അബ്ദുൽ സലാം ഇസ്‌ലാമിയ, ടൗണ്‍ ഭാരവാഹികളായ അബ്ദുൽ ലത്തീഫ്, ഇ.എം.എ. കെരീം, ടി.എ. ഷിഹാബ്, മുഹമ്മദ് ബഷീര്‍, ടി.കെ. നൈജു, അന്‍സാര്‍ ഗ്രാൻഡ്, ആക്കിബ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഷറഫ് താണിയൽ സ്വാഗതവും ട്രഷറർ ടി.എ മുഹമ്മദാലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.