എം.സി.പി.ഐ (യു) സംസ്ഥാന കമ്മിറ്റി ഓഫിസിൽ അനുസ്മരണയോഗം

ആലുവ: വിഭാഗീയതയെത്തുടർന്ന് കഴിഞ്ഞാഴ്ച അഖിലേന്ത്യ സെക്രട്ടറിക്ക് പ്രവേശനം നിഷേധിച്ച എം.സി.പി.ഐ (യു) സംസ്ഥാന കമ്മിറ്റി ഓഫിസിൽ നേതാക്കൾ ഒത്തുകൂടി പാർട്ടി സ്ഥാപകനേതാവ് വി.ബി. ചെറിയാ​െൻറ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി. ഞായറാഴ്ച വൈകീട്ടാണ് പാർട്ടി ജനറൽ സെക്രട്ടറി മുഹമ്മദ് ഗൗസി​െൻറ നേതൃത്വത്തിൽ 10 പോളിറ്റ്ബ്യൂറോ അംഗങ്ങൾ എത്തി പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കാനെത്തി. സംഭവമറിഞ്ഞ് എതിർചേരിയിൽപ്പെട്ട കേന്ദ്ര കമ്മിറ്റി അംഗം കെ.ആർ. സദാനന്ദനും വി.എ. അബ്ദുൽ സമദ് എന്നിവരും എത്തിയെങ്കിലും പ്രതിഷേധത്തിന് മുതിരാതെ മടങ്ങി. സംസ്ഥാനത്തെ പാർട്ടിഘടകത്തിലുണ്ടായ വിഭാഗീയതയെത്തുടർന്ന് സംസ്ഥാന കമ്മിറ്റി കേന്ദ്രനേതൃത്വം പിരിച്ചുവിട്ടിരുന്നു. വിഭാഗീയക്ക് നേതൃത്വം നൽകിയ കേരളത്തിൽനിന്നുള്ള പരമേശ്വരൻ പോറ്റിയെ പുറത്താക്കി. അഞ്ച് കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. എന്നിട്ടും സംസ്ഥാന കമ്മിറ്റി ഓഫിസി​െൻറ നിയന്ത്രണം പിടിച്ചെടുത്ത വിമതപക്ഷം കഴിഞ്ഞ രണ്ടിനാണ് അഖിലേന്ത്യ സെക്രട്ടറിക്ക് പ്രവേശനം നിഷേധിച്ചത്. ഇതേതുടർന്ന് 12 അംഗ പോളിറ്റ്ബ്യൂറോയിലെ 10 പേർ പങ്കെടുത്ത യോഗം ഞായറാഴ്ച കൊച്ചിയിൽ നടന്നിരുന്നു. മുൻ സംസ്ഥാന സെക്രട്ടറി ടി.എസ്. നാരായണൻ കൺവീനറായി 27 അംഗ സംസ്ഥാന കമ്മിറ്റിയെയും െതരഞ്ഞെടുത്തിരുന്നു. തുടർന്നാണ് ഇവർ ആലുവയിലെ പാർട്ടി ആസ്ഥാനത്ത് എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.