മണ്ണിൽ പുതഞ്ഞ് വൈപ്പിൻ തീരദേശ പാത

എടവനക്കാട്: കനത്ത വേലിയേറ്റത്തിൽ കടൽ മണ്ണടിഞ്ഞ് വൈപ്പിൻ തീരദേശ പാതയിലൂടെയുള്ള സഞ്ചാരം ദുഷ്കരമായി. ശക്തിയേറിയ തിരയിൽ കടൽ സംരക്ഷണഭിത്തിക്കിടയിലൂടെയും മുകളിലൂടെയും അടിച്ചുകയറുന്ന മണ്ണ് നീക്കം ചെയ്യാനാവാതെ അധികൃതരും കുഴങ്ങുകയാണ്. എടവനക്കാട് കൂട്ടുങ്ങൽചിറ കടപ്പുറത്ത് യാത്ര തീർത്തും അസാധ്യമായി. അപൂർവം ചെറുപ്പക്കാർ സാഹസികമായി ഇരുചക്ര വാഹനങ്ങൾ തള്ളി നീക്കിക്കൊണ്ട് പോകുന്നതൊഴിച്ചാൽ ഗതാഗതം പൂർണമായും നിലച്ച അവസ്ഥയിലാണ്. മേഖലക്ക് തെക്കും വടക്കും ഭാഗങ്ങളിൽ എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണ് നീക്കി പാതക്കിരുവശവും തള്ളി. ചിലയിടങ്ങളിൽ രണ്ടാൾ പൊക്കത്തിൽ മണ്ണുണ്ട്. പത്തടി ഉയരത്തിലുള്ള കടൽ സംരക്ഷണഭിത്തി മണ്ണ് നിറഞ്ഞ് മൂടിയ നിലയിലാണ്. ഈ മണൽത്തിട്ട ഒരളവോളം തിരയെ തടഞ്ഞുനിർത്തുന്നതു മൂലം പാതയിൽ വീണ്ടും മണ്ണടിയുന്നതിന് ശമനമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. തീരദേശ പാത പുനർനിർമാണം ആരംഭിക്കാനിരിക്കെ അധികൃതരും ആശങ്കയിലാണ്. കൂടുതൽ മണ്ണടിയുന്നിടങ്ങളിൽ മണ്ണ് നിലനിർത്തി മുകളിൽ പാത നിർമാണം നടത്താനും പദ്ധതി തയാറാക്കുന്നതായി വിവരമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.