കൈകൾ കെട്ടി പൊലീസ് സ്​റ്റേഷൻ മാർച്ച്

എടവനക്കാട്: ദലിത് കോൺഗ്രസ് വൈപ്പിൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കറുത്ത തുണികൊണ്ട് കൈകൾ കെട്ടി ഞാറക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മത്സ്യത്തൊഴിലാളിയും ദലിത് യുവാവുമായ ദിഘോഷിനെ ആളുമാറി മര്‍ദിച്ച എക്സൈസ് ഉദ്യോഗസ്ഥരെ നിസ്സാര വകുപ്പ് ചേര്‍ത്ത് സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനെതിരെയായിരുന്നു മാർച്ച്. കുറ്റ ക്കാര്‍ക്കെതിരെ എസ്.സി-എസ്.ടി വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച കോണ്‍ഗ്രസ്‌ നേതാവ് മുനമ്പം സന്തോഷ്‌ പറഞ്ഞു. ദലിത് കോണ്‍ഗ്രസ്‌ ജില്ല സെക്രട്ടറി കെ.കെ. സുമേഷ് അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം ബ്ലോക്ക്‌ പ്രസിഡൻറ് വി.എസ്. സോളിരാജ് നേതാക്കന്മാരായ ടിറ്റോ ആൻറണി, സാജു മാമ്പിള്ളി, ജോബി വര്‍ഗീസ്‌, കിഷോര്‍കുമാര്‍, ജോസ് കാച്ചപ്പിള്ളി, ജോയ് ചേലാട്ട് എന്നിവര്‍ സംസാരിച്ചു. ഞാറക്കലില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സുബീഷ് ചിത്തിരന്‍, നിവിന്‍ കുഞ്ഞ് ഐപ്പ്, മനു കുഞ്ഞുമോന്‍, കെ.യു. അനൂപ്‌, അരുണ്‍ ജീവന്‍, നവീന്‍ ഗാന്ധി, ദിലീപ് നായരമ്പലം, സിജി ആൻറണി എന്നിവർ നേതൃത്വ൦ നല്‍കി. ഞാറക്കല്‍ പൊലീസ് സ്റ്റേഷന് സമീപം എസ്.ഐ രഗീഷ് കുമാറി‍​െൻറ നേതൃത്വത്തില്‍ പൊലീസ് സംഘം മാര്‍ച്ച്‌ തടഞ്ഞു. സ്കൂൾ വാർഷികാഘോഷം എടവനക്കാട്: നജാത്തുൽ ഇസ്ലാം ട്രസ്റ്റിനുകീഴിൽ പ്രവർത്തിക്കുന്ന എടവനക്കാട് േഗ്രസ് പബ്ലിക് സ്കൂൾ വാർഷികാഘോഷം നടത്തി. സ്കൂൾ കമ്മിറ്റി മാനേജർ പി.കെ. യാക്കൂബ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. എൻ.ഐ.ടി ചെയർമാൻ വി.കെ. അലിക്കുഞ്ഞി, സ്കൂൾ പ്രിൻസിപ്പൽ അസൂറ നാസർ, കെ.എ. ഇല്യാസ്, രക്ഷാധികാരി ഐ.എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപ്രകടനങ്ങൾ അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.