വിജയികളെ പ്രഖ്യാപിച്ചു

ആലങ്ങാട്: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറിയുടെ യുവജന വിഭാഗമായ യുവത സംഘടിപ്പിച്ച ഉത്സവക്കാഴ്ച-2018 മൊബൈൽ ഫോട്ടോഗ്രഫി മത്സര . ആദിത്യൻ ജോഷി ചെട്ടിപ്പറമ്പിൽ കൊടുവഴങ്ങ (ഒന്നാം സ്ഥാനം), ആഷിൻ കെ. പ്രകാശ്, കാട്ടിൽ, കൊടുവഴങ്ങ (രണ്ടാം സ്ഥാനം ) വിജയികൾക്ക് 2000, 1000 രൂപയുടെ അവാർഡുകൾ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം കെ.വി. സത്യൻ നൽകുമെന്ന് സെക്രട്ടറി ടി.വി. ഷൈവിൻ അറിയിച്ചു. കനാൽ പുനർനിർമിക്കണമെന്ന് ആലങ്ങാട്: തടിക്കകടവ് ജലസേചന കനാൽ അറ്റകുറ്റപ്പണി നടത്താനുള്ള നീക്കത്തിനെതിെര കർഷകർ പ്രതിഷേധവുമായി രംഗത്ത്. കനാൽ പുനർനിർമിക്കണമെന്നും താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്താൻ അനുവദിക്കില്ലെന്നും പ്രദേശത്തെ കർഷകർ പറഞ്ഞു. വെളിയത്തുനാട് തടിക്കകടവ് ജലസേചന കനാലിൽനിന്നാണ് പ്രദേശത്തെ പാടശേഖരങ്ങളിൽ ജലമെത്തിക്കുന്നത്. ജലസേചന കനാൽ പുനർനിർമിച്ചാൽ മാത്രമേ നിലവിെല കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ. മാളികംപീടിക പാറാന, തടിക്കകടവ് എന്നിവിടങ്ങളിൽ കുറച്ച് ഭാഗത്ത് പുനർനിർമാണം നേരേത്ത നടത്തിയിരുന്നു. തകർന്ന കുറെ ഭാഗംകൂടി കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കാനാണ് ജലസേചന വകുപ്പി​െൻറ നീക്കം. അറ്റകുറ്റപ്പണി മാത്രം നടത്തിയാൽ പ്രദേശത്തെ അംഗൻവാടിയിലേക്കും വീടുകളിലേക്കും വെള്ളം കയറാനുള്ള സാധ്യതയുണ്ടെന്നും കർഷകർ സൂചിപ്പിക്കുന്നു. അറ്റകുറ്റപ്പണി നടത്താനുള്ള നീക്കം ഉപേക്ഷിച്ച് പുനർ നിർമാണത്തിന് നടപടികളെടുക്കണമെന്ന് കരുമാല്ലൂർ പഞ്ചായത്ത്‌ കൃഷിവികസന സമിതി അംഗം കെ.എ. അബ്ദുൽ സലാം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.